‘ആലിന്റെ മാതാപിതാക്കളുടെ തീരുമാനം ലോകചരിത്രത്തിൽ രേഖപ്പെടുത്തേണ്ട വിശ്വമാനവികതയുടെ സന്ദേശം’; മന്ത്രി വിഎൻ വാസവൻ

aalin sherin abraham vn vasavan

പത്തുമാസം മാത്രം പ്രായമുള്ള ഒരു ആലിൻ്റെ വേർപാട് നാടിനെയാകെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. എന്നാൽ ആ വേദനയ്ക്കിടയിലും ആ കുട്ടിയുടെ മാതാപിതാക്കൾ എടുത്ത തീരുമാനം ലോകചരിത്രത്തിൽ തന്നെ രേഖപ്പെടുത്തേണ്ട ഒരു വിശ്വമാനവികതയുടെ സന്ദേശമാണ് നൽകുന്നതെന്ന് മന്ത്രി വിഎൻ വാസവൻ.

അമൃത മെഡിക്കൽ കോളേജിൽ വച്ച് കുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചപ്പോൾ, അവയവങ്ങൾ മറ്റു കുട്ടികൾക്ക് ദാനം ചെയ്യാൻ മാതാപിതാക്കൾ സന്നദ്ധത അറിയിച്ചു.
സ്വന്തം വേദന കടിച്ചമർത്തി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ അവർ കാണിച്ച ഈ ഉദാത്തമായ മനോഭാവത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.

Also read: മരണത്തെ തോൽപ്പിച്ച കുഞ്ഞുമാലാഖ; അഞ്ചുപേർക്ക് പുതുജീവൻ നൽകി ആലിൻ ഷെറിൻ മടങ്ങുന്നു, വിടവാങ്ങൽ ഔദ്യോഗിക ബഹുമതികളോടെ

സംസ്ഥാന ഗവൺമെന്റ് ഈ തീരുമാനത്തെ അങ്ങേയറ്റം ആദരവോടെയാണ് കാണുന്നത്. ഇതിന്റെ ഭാഗമായി ആ മോളുടെ ശവസംസ്കാരം ഔദ്യോഗിക ബഹുമതികളോടെനടത്താൻ സർക്കാർ തീരുമാനിക്കുയായിരുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി നാളെ സ്ഥലം സന്ദർശിക്കുകയും മാതാപിതാക്കളെ നേരിൽ കാണുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവം നമ്മുടെ നാടിന് വലിയൊരു മാതൃകയാണെന്നും ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഒന്നാണെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News