‘ഉമ്മൻചാണ്ടിയെ വേട്ടയാടിയത് കോൺ​ഗ്രസ്;അദ്ദേഹത്തിൻ്റെ ഭാ​ര്യയുൾപ്പെടെ അത് പറഞ്ഞിട്ടുണ്ട്’; മന്ത്രി വിഎൻ വാസവൻ

vn-vasavan-

ഉമ്മൻചാണ്ടിയെ വേട്ടയാടിയത് കോൺഗ്രസാണെന്ന് ഓർമിപ്പിച്ച് മന്ത്രി വിഎൻ വാസവൻ. ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പോസ്റ്റർ പതിച്ചത് മാനസികരോഗിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൻ്റെ പേരിൽ കോൺഗ്രസ് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചിരുന്നു.

ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ വീടിന് നേരെ കല്ലെറിഞ്ഞവരാണ് കോൺഗ്രസുകാർ. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ വേട്ടയാടിയത് തിരുവഞ്ചൂർ ആണെന്ന് അദ്ദേഹത്തിൻ്റെ ഭാര്യ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ സ്റ്റാഫിലെ ജോപ്പനെ അറസ്റ്റ് ചെയ്തത് തിരുവഞ്ചൂർ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ്. വേട്ടയാടൽ അദ്ദേഹത്തിന് തന്നെ ഭൂഷണമാണെന്നും മന്ത്രി പറഞ്ഞു.

Also read: ‘ദേവസ്വം ബോർഡ്‌ കൊടുത്ത പണം തിരിച്ച് അടിച്ചിട്ടുണ്ട്,നടത്തുന്ന കള്ള പ്രചാരണങ്ങൾക്ക് പൊതു ജനങ്ങളോട് മാപ്പ് പറയേണ്ടിവരും’;മന്ത്രി വിഎൻ വാസവൻ

ആ​ഗോള അയ്യപ്പ സം​ഗമവുമായി ബന്ധപ്പെട്ട് നടത്തുന്നത് കള്ള പ്രചാരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. രമേശ്‌ ചെന്നിത്തലയും കെസി വേണുഗോപാലും അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകളിൽ പൊതുജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ശബരമലയിലെ കേസുകളിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുകയാണെന്നും അത് പുറത്ത് വരുമ്പോൾ കൂടുതൽ വ്യക്തത വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News