
ഡിജിറ്റൽ മീഡിയ സെല്ലിലെ തർക്കങ്ങൾക്കും വിവാദങ്ങൾക്കും അന്ത്യമില്ലാതായതോടെ വി ടി ബൽറാം പുറത്ത്. കെപിസിസി ഡിജിറ്റല്‍ മീഡിയ ചെയർമാൻ സ്ഥാനം വി ടി ബൽറാം ഒഴിഞ്ഞു. ഹൈബി ഈഡനാണ് പകരം ചുമതല. ഡിജിറ്റൽ മീഡിയാ സെൽ ഇനി മുതൽ സോഷ്യൽ മീഡിയ സെൽ എന്നാക്കിയേക്കും. പ്രൊഫഷണൽ സംഘത്തെ നിയോഗിച്ച് സോഷ്യൽ മീഡിയ സംഘത്തെ ശക്തമാക്കുമെന്ന് ഹൈബി ഈഡൻ അറിയിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സൈബർ ആക്രമണം വൻ വിവാദമായതോടെയാണ് ബെൽറാം സ്ഥാനം ഒഴിയാൻ തീരുമാനിച്ചത്. രാഹുൽ എംഎൽഎ സ്ഥാനം ഒഴിയാൻ സമ്മർദ്ദം ചെലുത്തിയ വി ഡി സതീശനെതിരെ വ്യാപക സൈബർ ആക്രമണം ഉണ്ടായത് തർക്കങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.
കോണ്‍ഗ്രസിന്റെ കേരള ഘടകം എക്‌സില്‍ ബീഡി-ബിഹാര്‍ പോസ്റ്റ് ഇട്ടത് മുതലാണ് വി ടി ബല്‍റാമിന്‍റെ കസേര ഇളകി തുടങ്ങിയത്. പുകയില ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി വെട്ടിക്കുറച്ചതിനെ പരിഹസിച്ചായിരുന്നു പോസ്റ്റ്. ഇത് ദേശീയ തലത്തിൽ തന്നെ വൻവിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

