
അതിഥി തൊഴിലാളിയുടെ ആൾക്കൂട്ട കൊലപാതകത്തിൽ സർക്കാർ ഇരയുടെ കുടുംബത്തിനൊപ്പമാണെന്ന് മന്ത്രി കെ രാജൻ. കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞു. കേസിൽ എസ് ഐ ടി അന്വേഷണം ശക്തമാക്കും. പ്രതികൾക്കെതിരെ എസ് സി, എസ് ടി വകുപ്പുകൾ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 10 ലക്ഷം രൂപ കൊല്ലപ്പെട്ട രാം നാരായണിന്‍റെ കുടുംബത്തിന് കൈമാറും. ക്യാബിനറ്റ് യോഗത്തിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ള എല്ലാ മന്ത്രിമാരുമായും ചർച്ച നടത്തിയ ശേഷമാണ് പണം കൈമാറുക.
ബാങ്ക് അക്കൗണ്ട് ഉൾപ്പടെ കൃത്യമായി പരിശോധിച്ച ശേഷം പണം കുടുംബത്തിന് തന്നെ എത്തും എന്ന കാര്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം ഇന്ന് നാട്ടിലേക്ക് അയക്കും. അതിനു വേണ്ട ചിലവ് സംസ്ഥാന സർക്കാർ വഹിക്കും. ഇതിനായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കുടുംബാംഗങ്ങളെയും മൃതദേഹത്തിനൊപ്പം വിമാനത്തിൽ തിരിച്ചയക്കും. നടന്നത് ദൗർഭാഗ്യകമായ സംഭവമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി രാജൻ പറഞ്ഞു.
വാളയാറില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകം കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിൻ്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന പ്രവൃത്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലപ്പെട്ട റാം നാരായൺ ബകേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും പ്രതികൾക്കതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

