വാളയാറിലെ സംഘപരിവാര്‍ ആള്‍ക്കൂട്ടക്കൊല: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും

walayar mob lynch

വാളയാറില്‍ സംഘപരിവാര്‍ കൊലപ്പെടുത്തിയ രാംനാരായണൻ്റെ കേസില്‍ അറസ്റ്റിലായ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. റിമാൻഡിലുള്ള അഞ്ചു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി എസ് ഐ ടി ചോദ്യംചെയ്യും. കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം നാളെ സമർപ്പിക്കും.

അതേസമയം, ക‍ഴിഞ്ഞ ദിവസം രാം നാരായണൻ്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. പ്രതികൾ രാംനാരായണനെ ക്രൂരമായി മർദിച്ചുവെന്നും കൊല്ലണമെന്ന ഉദ്യേശത്തോടെയായിരുന്നു മർദ്ദനമെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. അറിയപ്പെടുന്ന ആർഎസ്എസ് പ്രവർത്തകർ വിചാരണ നടത്തിയാണ് കൊലപ്പെടുത്തിയതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.

ALSO READ: വാളയാറിലെ സംഘപരിവാര്‍ ആള്‍ക്കൂട്ടക്കൊല: രാംനാരായണൻ ഭയ്യാറിൻ്റെ മൃതദേഹം കുടുംബം ഏറ്റുവാങ്ങി

രാംനാരായണന്റെ മുഖത്തും വയറിലും മർദിച്ചെന്നും റിപ്പോർട്ടിലുണ്ട്. ആർഎസ്എസ് ബിജെപി പ്രവർത്തകർ കൊലപാതകം നടത്തിയത് മാധ്യമങ്ങൾ മറച്ചുവയ്ക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ് ഇന്നലെ പറഞ്ഞിരുന്നു. അറിയപ്പെടുന്ന ആർഎസ്എസ് ബിജെപി സംഘമാണ് കൊലപ്പെടുത്തിയത്. സംഘപരിവാർ രാജ്യമാകെ പടർത്തി കൊണ്ടിരിക്കുന്ന വംശീയ വർഗീയ രാഷ്ട്രീയത്തിന്റെ ഇരയാണ് രാംനാരായണനെന്നും എം ബി രാജേഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News