തിരുവനന്തപുരത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം; രക്ഷിക്കാൻ ശ്രമിച്ച LDF സ്ഥാനാർഥിക്കും കുത്തേറ്റു

wasp attack + tvpm

തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണം. തിരുവനന്തപുരത്തെ പാലോട് – നന്ദിയോടാണ് സംഭവം. തൊഴിലാളികളെ രക്ഷിക്കാൻ എത്തിയ ആലുംകുഴി വാർഡിലെ എൽ ഡി എഫ് സ്ഥാനാർഥി ഉദയകുമാറിനാണ് കടന്നൽ കുത്തേറ്റത്. നന്ദിയോട് പഞ്ചായത്ത് ആലുംകുഴി വാർഡിലാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ കടന്നലുകളുടെ ആക്രമണം ഉണ്ടായത്.

തൊട്ടടുത്ത് ഉണ്ടായിരുന്ന സ്ഥാനാർഥി വിവരം അറിഞ്ഞുടൻ എത്തി കടന്നലുകളുടെ ആക്രമണത്തിൽ നിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നതിനിടെ സ്ഥാനാർത്ഥിക്കും കടന്നൽ കുത്തേൽക്കുകയായിരുന്നു.

ALSO READ; ‘ഇനി ഒരു സ്ത്രീയ്ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാവരുതെന്നാണ് പ്രാർത്ഥന’; വിധി കേട്ടതിന് പിന്നാലെ ദിലീപ് പരാമർശിച്ച മഞ്ജു വാര്യരുടെ പ്രസംഗം ഇങ്ങനെ

സ്ഥാനാർഥി എം. ഉദയകുമാറിനൊപ്പം ഏഴോളം തൊഴിലാളികൾക്കും കടന്നൽ ആക്രമണത്തിൽ പരുക്കേറ്റു. പരുക്കേറ്റ തൊഴിലാളികളെയും സ്ഥാനാർത്ഥിയെയും പാലോട്, നെടുമങ്ങാട് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഒരാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഗിരിജയെയാണ് മെഡിക്കൽ കോളേജിൽ ചികിത്സയുള്ളത്.

News Summary: Wasp attack on MGNREG workers in Thiruvananthapuram. LDF candidate also stinged while trying to save them.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News