തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെടും

water

തിരുവനന്തപുരം അരുവിക്കര ജലശുദ്ധീകരണശാലയിൽ നിന്നു വെള്ളയമ്പലത്തേക്ക് ശുദ്ധജലം എത്തിക്കുന്ന പൈപ്പില്‍ ചോര്‍ച്ച മൂലം ജലവിതരണം തടസ്സപ്പെടും. 1200 എംഎം സിഐ പൈപ്പിൽ രൂപപ്പെട്ടിട്ടുള്ള ചോർച്ച പരിഹരിക്കുന്നതിൻ്റെ ഭാഗമായി അരുവിക്കരയിലുള്ള 72 എംഎൽഡി ജലശുദ്ധീകരണശാലയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെയ്ക്കും.

പാളയം, കണ്ണമ്മൂല, വഞ്ചിയൂർ, തമ്പാനൂർ, വഴുതക്കാട്, പേട്ട, പാൽക്കുളങ്ങര, ശ്രീകണ്ഠേശ്വരം, ചാക്ക, കടകംപള്ളി, അണമുഖം, കരിക്കകം, വെട്ടുകാട്, ശംഖുമുഖം പൗണ്ട് കടവ്, കുന്നുകുഴി, നന്തൻകോട്, പട്ടം, ശാസ്തമംഗലം, വഴുതക്കാട്,തൈക്കാട്, വലിയശാല, തമ്പാനൂർ, പൈപ്പിൻ മൂട്, വെള്ളയമ്പലം, ജവഹർ നഗർ, കവടിയാർ എന്നീ ഭാഗങ്ങളിലും അരുവിക്കര പഞ്ചായത്തിൽ പൂർണമായും കരകുളം പഞ്ചായത്തിൽ ഭാഗികമായും ശുദ്ധജലവിതരണം തടസ്സപ്പെടും.

ALSO READ: ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റീഫോംസ് 2024: സംസ്ഥാനത്തിന്‌ മികച്ച നേട്ടം; ഫാസ്റ്റ് മൂവിങ് വിഭാഗത്തിൽ ഒന്നാം നിരയിൽ ഇടംപിടിച്ച് കേരളം

നവംബർ 16 ഞായറാഴ്ച രാവിലെ 10 മണി മുതൽ 17 തിങ്കളാഴ്ച രാവിലെ 10 മണി വരെയാണ് തിരുവനന്തപുരം കോർപ്പറേഷനിലെ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങുക. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News