
കൊച്ചി തമ്മനത്ത് ജലവിതരണം ഒരു ടാങ്കില്‍ നിന്ന് പുനഃസ്ഥാപിച്ചു. തമ്മനത്ത് തിങ്കളാഴ്ച പുലര്‍ച്ചെ തകർന്ന ജല അതോറിറ്റിയുടെ കൂറ്റന്‍ വാട്ടര്‍ ടാങ്കിൻ്റെ അറ്റകുറ്റപ്പണിയാണ് വേഗത്തിൽ പൂർത്തിയാക്കി ജലവിതരണം പുനരാരംഭിച്ചത്. മന്ത്രി പി രാജീവാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഒരു ടാങ്കിന്റെ പ്രവർത്തനം ആരംഭിച്ച വിവരം അറിയിച്ചത്. ഇന്നലെ വാട്ടര്‍ ടാങ്ക് തകര്‍ന്ന ഘട്ടത്തിൽ തന്നെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനൊപ്പം മന്ത്രി പി രാജീവ് അവിടം സന്ദർശിച്ചിരുന്നു.
ജലവിതരണം തടസ്സപ്പെട്ടത് അടിയന്തരമായി പുനഃസ്ഥാപിക്കുമെന്ന ഉറപ്പിനൊപ്പം മന്ത്രി അടിയന്തിര ഇടപെടലിനായുള്ള നിർദേശങ്ങൾ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് യുദ്ധകാല അടിസ്ഥാനത്തില്‍ ജലവകുപ്പ് പ്രവര്‍ത്തിക്കുകയും ഇന്നുതന്നെ ജലവിതരണം ഒരു ടാങ്കില്‍ നിന്ന് പുനസ്ഥാപിക്കുകയും ചെയ്തത്. ടാങ്ക് തകർന്നെങ്കിലും ടാങ്കര്‍ ലോറികള്‍ വഴി കുടിവെള്ളം എത്തിച്ചതിനാൽ ജനജീവിതത്തെ ബാധിച്ചിരുന്നില്ല.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
തമ്മനത്ത് ജലവിതരണം ഒരു ടാങ്കില്‍ നിന്ന് പുനസ്ഥാപിച്ചു.
ഇന്നലെ തമ്മനത്ത് വാട്ടര്‍ ടാങ്ക് തകര്‍ന്ന ഘട്ടത്തിൽ തന്നെ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിനൊപ്പം അവിടം സന്ദർശിച്ചിരുന്നു. ജലവിതരണം തടസ്സപ്പെട്ടത് അടിയന്തരമായി പുനഃസ്ഥാപിക്കുമെന്ന ഉറപ്പിനൊപ്പം മന്ത്രി അടിയന്തിര ഇടപെടലിനായുള്ള നിർദേശങ്ങൾ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. യുദ്ധകാല അടിസ്ഥാനത്തില്‍ ജലവകുപ്പ് പ്രവര്‍ത്തിക്കുകയും ഇന്നു തന്നെ തന്നെ ജലവിതരണം ഒരു ടാങ്കില്‍ നിന്ന് പുനസ്ഥാപിക്കുകയും ചെയ്തു.
ഇന്ന് ഉച്ചയ്ക്കു മുന്‍പു തന്നെ ട്രയല്‍ റണ്‍ നടത്തി. രണ്ടു ടാങ്കും ഉണ്ടായിരുന്നപ്പോള്‍ 7 മണിക്കൂറായിരുന്ന പമ്പിങ് അത്രയും സമയം തന്നെ പല ഘട്ടങ്ങളിലായി നടത്തണമെന്ന നിർദേശം മന്ത്രി റോഷി അഗസ്റ്റിൻ നല്‍കിയിട്ടുണ്ട്. പ്രഷര്‍ വേരിയഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് ടെയില്‍ എന്‍ഡില്‍ ജലം എത്തുന്നതിന് ബുദ്ധിമുട്ട് ഉണ്ടായാൽ അവര്‍ക്ക് ടാങ്കില്‍ ജലം എത്തിച്ചു നല്‍കാനുള്ള സൗകര്യവും ജലവിഭവ വകുപ്പ് ഒരുക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

