
കൈരളി ന്യൂസ് തെരഞ്ഞെടുപ്പ് സംവാദ പരിപാടിയായ പടക്കളത്തിൻ്റെ പരിപാടിയിൽ വയനാട്ടിൽ തുരങ്കപാത വേണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞ നിലപാട് തിരുത്തിയോ എന്നുള്ള കൈരളിയുടെ ചോദ്യത്തിന് ഉത്തരം മുട്ടി കോണ്‍ഗ്രസ് പ്രതിനിധി നിഷാന്ത്. വയനാടിന് ആക്സസ് കിട്ടുന്ന എല്ലാ ബദൽ മാർഗ്ഗങ്ങളെയും സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തിയോ എന്ന ചോദ്യത്തിന് ഒന്നും പറയാതെ വയനാടിന് ആക്സസ് കിട്ടുന്ന എല്ലാ ബദല്‍ മാര്‍ഗങ്ങളെയും കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം വീണ്ടും പറഞ്ഞു. വയനാടിൻ്റെ വികസനത്തിൽ ഏറ്റവും സുപ്രധാനമാണ് ഇപ്പോള്‍ ആരംഭിക്കുന്ന തുരങ്കപ്പാത. ഞങ്ങൾ സമ്മതിക്കൂല എന്ന് പ്രഖ്യാപിച്ചയാള്‍ കേരളത്തിൻ്റെ പ്രതിപക്ഷ നേതാവാണ്.എന്താണ് വയനാട്ടുകാരൻ എന്ന നിലയ്ക്ക് നിഷാന്തിൻ്റെ നിലപാടെന്ന് ചോദിച്ചപ്പോള്‍ നിലപാടുണ്ട് എന്നും വയനാടിന് ബദൽ പാതകൾ വേണം എന്നും കോണ്‍ഗ്രസ് പ്രതിനിധി പറഞ്ഞു.
ALSO READ: ‘ഞാൻ 2014 ൽ ഡ്രഗ്സ് ഉപേക്ഷിച്ചു പക്ഷെ അതിൽ നിന്ന് മുക്തി നേടാൻ എട്ടു വർഷങ്ങളെടുത്തു’: ഹണി സിംഗ്
വയനാടിന് ഇന്ന് നിലനിൽക്കുന്ന രാത്രി യാത്രാ നിരോധനവും ഈ നാടിന് വേണ്ടി ബദൽ മാർഗ്ഗങ്ങൾ എന്തൊക്കെ വരുന്നോ അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

