കാട്ടാന ആക്രമണം? വയനാട്ടില്‍ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി

വയനാട് വനത്തിൽ വൃദ്ധയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അപ്പപ്പാറ ചെറമാതൂർ ഉന്നതിയിലെ ചാന്ദിനി (65) ആണ് മരിച്ചത്. കാട്ടാനയുടെ കാൽപ്പാടുകൾ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പനവല്ലി അപ്പപ്പാറ റോഡിൽ വനത്തിലേക്ക് കയറുന്നിടത്താണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

അതേസമയം, നേരത്തെ കടുവ സെൻസസിന് പോയ വനം വകുപ്പ് ഉദ്യോഗസ്ഥൻ കാട്ടാന ആക്രമണത്തിൽ മരിച്ചിരുന്നു. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം നടന്നത്. പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കാളിമുത്തുവാണ് മരിച്ചത്.

ALSO READ: ‘യു.പി മോഡൽ ബുൾഡോസർ രാജ് ദക്ഷിണേന്ത്യയിലേക്ക്, ന്യൂനപക്ഷ വേട്ട കോൺഗ്രസിന് പുത്തരിയല്ല’; കർണാടകയിലെ ഒഴിപ്പിക്കലിൽ ആഞ്ഞടിച്ച് വി. വസീഫ്

രാവിലെ 7 മണിയോടെയാണ് കാളിമുത്തു അടക്കമുള്ള മൂന്നംഗ സംഘം കടുവാ സെൻസസിന് പോയതായിരുന്നു. ഉച്ചയ്ക്ക് 2 മണിക്ക്  മുള്ളി ഭാഗത്ത് വെച്ച് കാട്ടാന ആക്രമണത്തില്‍ മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് ആർആർടി സംഘം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News