
വയനാട് പുനരധിവാസത്തിൻ്റെ ഭാഗമായി കോൺഗ്രസിന്റെതായി ഏതെങ്കിലും വീടുകൾ പണിയാൻ തുടങ്ങിയിട്ടുണ്ട് എന്ന് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉണ്ടെങ്കിൽ വിഡി സതീശൻ അത് പറയണം. കർണാടക സർക്കാർ ഫണ്ട് നൽകിയിട്ടുണ്ട്. അതിനെ കോൺഗ്രസ് പാർട്ടിയുടെ ഫണ്ട് ആയി കാണാൻ പറ്റില്ല.
കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുമായി ബന്ധപ്പെട്ട് ഒരു വീടും ഇതുവരെ പണി ആരംഭിച്ചതായി കണ്ടിട്ടില്ല. യൂത്ത് കോൺഗ്രസ് പറഞ്ഞതും ഇതുവരെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐ 100 വീട് പൂർത്തിയാക്കാനുള്ള പണം സർക്കാറിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുനർജനി പദ്ധതിയിൽ നിയമപരമായ കാര്യങ്ങൾ പരിശോധിക്കും. മലബാറിൽ 33 സ്കൂളുകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ സതീശൻ രംഗത്ത് വന്നിരുന്നു. ഭൂരിപക്ഷ സമുദായത്തിന്റെ ഏകീകരണം ഉണ്ടാക്കുമെന്നാണ് സതീശൻ അന്ന് പ്രസംഗിച്ചത്. എന്നാൽ ജമാഅത്തെ ഇസ്ലാമി മതവാദം പറയുന്നില്ലെന്ന് പറഞ്ഞതും ഇതേ സതീശൻ തന്നെയാണ്. തരാതരം വർഗീയത പറയുകയും അത് മൂടിവയ്ക്കാൻ നല്ല പിള്ള ചമയുകയും ചെയ്യുകയാണ് കോൺഗ്രസെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

