
വയനാട് പുനരധിവാസ വിഷയത്തിൽ വിചിത്രവാദവുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്തെത്തി. പുനരധിവാസത്തിന് ആവശ്യമായ ഭൂമി വയനാട്ടിൽ ലഭ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പുതിയ വാദം.
പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഗുണഭോക്താക്കളുടെ പട്ടിക സർക്കാർ കൈമാറുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഭൂമി കണ്ടെത്താനും ഗുണഭോക്താക്കളെ കണ്ടെത്താനും സർക്കാർ സഹകരിക്കുന്നില്ലെന്നാണ് കെപിസിസി അധ്യക്ഷന്റെ മുഖ്യ പരാതി. നേരത്തെ, സർക്കാരിന്റെ ടൗൺഷിപ്പ് പദ്ധതിയിൽ നിന്ന് കെപിസിസി പിന്മാറിയിരുന്നു. സ്വന്തമായി ഭൂമി കണ്ടെത്തി നിർമ്മാണം നടത്തുമെന്നായിരുന്നു അന്ന് വാഗ്ദാനം ചെയ്തിരുന്നത്.
എങ്കിലും, നിലവിലെ പ്രതിസന്ധികൾക്കിടയിലും പ്രശ്നം പരിഹരിക്കുമെന്നും നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും സണ്ണി ജോസഫ് ഉറപ്പുനൽകി. പുനരധിവാസ പ്രവർത്തനങ്ങൾക്കായി വയനാട്ടിൽ നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


