
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നിര്‍മ്മിച്ച് നല്‍കുന്ന വീടുകള്‍ വൈകുന്നതില്‍ സർക്കാരിനെ പഴിച്ച് ഒഴിഞ്ഞു മാറാനുള്ള ശ്രമവുമായി സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡൻ്റ് ഒ ജെ ജനീഷ്. യൂത്ത് കോൺഗ്രസ് നല്‍കുന്ന വീടുകൾ നിർമ്മിക്കാനായി ഒരു കോടി 5 ലക്ഷം രൂപ പിരിച്ചിട്ടുണ്ട്. കോൺഗ്രസ് ഏറ്റെടുക്കുന്ന ഭൂമിയിൽ ഭവന നിർമ്മാണം നടത്തും. ഭൂമി ലഭ്യമാകാത്തതാണ് നിർമ്മാണം വൈകാൻ കാരണമെന്നും സർക്കാര്‍ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് പുതിയ വാദവുമായാണ് ഒ ജെ ജനീഷ് രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ വയനാട് ദുരന്തബാധിതര്‍ക്കായി യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ നിര്‍മ്മിക്കുന്ന കാര്യത്തില്‍ ഉത്തരമില്ലാതെ സംസ്ഥാന നേതൃത്വം ഉരുണ്ടു മറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിൻ്റെ മേല്‍ അനാവശ്യ വാദങ്ങള്‍ ഉന്നയിച്ച് ഇപ്പോള്‍ സംസ്ഥാന പ്രസിഡൻ്റ് എത്തിയിരിക്കുന്നത്.
വീട് നിര്‍മ്മിക്കുമെന്നും എന്നാല്‍ എപ്പോള്‍ നല്‍കുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഒ ജെ ജനീഷ് പറഞ്ഞിരുന്നു. അതേസമയം, പ്രഖ്യാപനം നടത്തി ഒന്നര വര്‍ഷമാകുമ്പോഴും പ്രാരംഭ നടപടികള്‍ പോലും ആരംഭിച്ചിട്ടില്ലെന്നിരിക്കെ, പിരിച്ച കോടികള്‍ നേതാക്കള്‍ മുക്കിയെന്ന ആക്ഷേപവും സംഘടനയ്ക്കുള്ളില്‍ സജീവമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

