
വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത. മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവർക്ക് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്നാണ് സമസ്തയുടെ പ്രധാന വിമർശനം.
മുസ്ലീങ്ങളെ മതേതര കോൺഗ്രസ് രണ്ടാം തരം പൗരന്മാരാക്കി മാറ്റിയെന്ന് SYS (സമസ്ത കേരള സുന്നി യുവജന സംഘം) നേതാക്കൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നാസർ മൗലവി, സെക്രട്ടറി ദാരിമി വയനാട് എന്നിവരാണ് സ്ഥാനാർത്ഥി പട്ടികക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ALSO READ: തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്
ജില്ലാ പഞ്ചായത്തിലേക്ക് മുസ്ലിം വിഭാഗത്തിലുള്ള ആരും പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. കൂടാതെ, നാല് ബ്ലോക്ക് പഞ്ചായത്തുകളിൽ കേവലം രണ്ടുപേരെ മാത്രമാണ് മുസ്ലിം പ്രാതിനിധ്യമായി കോൺഗ്രസ് പരിഗണിച്ചത്. ഈ രണ്ടുപേർ, പുതാടിയിൽ ഷംഷാദ് മരയ്ക്കാർ, വെള്ളമുണ്ടയിൽ യൂനസ് എന്നിവരാണ്.
ഈ അനീതി ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ നേതൃത്വം ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. പലപ്പോഴും ധിക്കാരപരമായ സമീപനമാണ് നേതാക്കളിൽ നിന്ന് ഉണ്ടായത്. വയനാട്ടിൽ നടന്നത് ഏകപക്ഷീയമായ സ്ഥാനാർത്ഥി നിർണയം ആണെന്നും വിഷയത്തിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും സമസ്ത കേരള സുന്നി യുവജന സംഘം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

