
വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി. കണിയാമ്പറ്റ ചീക്കല്ലൂരിൽ നിന്നാണ് കടുവയെ കണ്ടെത്തിയത്.
നിലവിൽ പ്രദേശത്ത് ആളുകളെ പ്രവേശിപ്പിക്കുന്നില്ല. ഗതാഗതത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. മുന്നേ തെർമൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ ഇതിനു സമീപമുള്ള തോട്ടിൽ നിന്നും കടുവയെ കണ്ടെത്തിയിരുന്നു. അതേസ്ഥലത്ത് നിന്ന് തന്നെയാണ് ഇപ്പോൾ കടുവയെ വീണ്ടും കണ്ടെത്തിയിരിക്കുന്നത്.
കടുവയെ പിടികൂടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വനംവകുപ്പ് ആർ ആർ ടി സംഘം പൊലീസ് തുടങ്ങിയവർ പ്രദേശത്തുണ്ട്. അതേ സമയം പനമരം, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തുകളിലെ പത്തു വാർഡുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
English summary : A tiger was found roaming in a residential area of Wayanad. The tiger was found in Cheekallur, Kaniyambatta.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

