
വയനാട് പച്ചിലക്കാട് പ്രദേശത്ത് കണ്ടെത്തിയ കടുവയെ ആർ ആർ ടി , തെർമൽ ഡ്രോൺ സംഘം രാത്രിയിലും നിരീക്ഷിക്കും. ദേശീയ കടുവ പരിപാലന അതോറിറ്റിയുടെ മാർഗനിർദേശ പ്രകാരമുള്ള ടെക്നിക്കൽ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ നിർദേശപ്രകാരമാകും വനം വകുപ്പിൻറെ ഇനിയുള്ള നീക്കങ്ങൾ.
കടുവയുടെ സാന്നിദ്ധ്യം സ്ഥിരീച്ചതിന് പിന്നാലെ പ്രദേശത്ത് കനത്ത ജാഗ്രത പുറപ്പെടുവിച്ചിരുന്നു. അനാവശ്യ യാത്രകള്‍ ഒഴിവാക്കാൻ ആളുകൾക്ക് അധികൃതർ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടുത്തിടെ കടുവ സെൻസസിന് പോയ വനംവകുപ്പ് ഉദ്യോഗസ്ഥൻ കാട്ടാന ആക്രമണത്തിൽ മരിച്ചിരുന്നു. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് ബീറ്റ് ഫോറസ്റ്റ് ഓഫിസർ കാളിമുത്തുവാണ് മരിച്ചത്. കടുവ സെൻസസിനിടെ ഇദ്ദേഹത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു. നേരത്തെ, തേക്കടിയിൽ കടുവ സെൻസസിനായി പോയ സംഘത്തിന് നേരെ കാട്ടുപോത്തിൻ്റെ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ വാച്ചര്‍ക്ക് പരുക്കേറ്റു. മേഘമല സ്വദേശിയായ വൈരമുത്തുവിനാണ് സാരമായി പരുക്കേറ്റത്. ഇദ്ദേഹത്തെ വിദഗ്ധ ചിതിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജിലേക്ക് ഉടൻ തന്നെ മാറ്റി. കടുവ സെൻസസിനായി കാട്ടിലേക്ക് പോയ സംഘത്തിന് നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

