
വയനാട്ടിൽ ദുരന്തബാധിതർക്ക് സർക്കാർ നൽകുന്ന വീടുകളുടെ താക്കോൽ ദാനം നടക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി ഉള്ളത്. അതിനിടെ സർക്കാരിന്റെ വീടുകൾക്കെതിരെ മുസ്ലിം ലീഗ് ദുഷ്പ്രചാരണം നടത്തുകയാണ്. വെറും ഏഴ് സെന്റ് ഭൂമിയാണ് സർക്കാർ നൽകുന്നത്, എന്നാൽ എട്ട് സെന്റ് ഭൂമിയാണ് മുസ്ലിം ലീഗ് നൽകുന്നത് എന്നാണ് പ്രചാരണം. ഇതിനെ ചോദ്യം ചെയ്ത് ടിറ്റോ ആന്റണി മേച്ചേരി ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് ചർച്ചയായിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിൽ മുസ്ലിം ലീഗിനോട് ചില ചോദ്യങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
5 ദിവസം കൂടി കഴിഞ്ഞാൽ വയനാട്ടിൽ 178 കുടുംബങ്ങൾക്ക് ഉള്ള വീടിന്റെ താക്കോൽ ദാനം നടക്കും..
വയനാട് ടൗൺഷിപ് 25 ന് ആണ് ഉദ്ഘാടനം..
അതിനിടയിൽ ലീഗിന്റെ ഒരു പോസ്റ്റർ കണ്ടു. സർക്കാർ 7 സെന്റ് ഭൂമി മാത്രേ കൊടുക്കുന്നുള്ളൂ.. മുസ്ലിം ലീഗ് 8 സെന്റ് ഭൂമി കൊടുക്കുന്നുണ്ട് എന്നൊക്കെ
- അങ്ങനെ കൊടുക്കുന്നുണ്ടെങ്കിൽ എന്തിനാ മുസ്ലിം ലീഗ് റെയിൽവേ കോട്ടേഴ്‌സ് പോലെ വീടുകൾ ചേർത്ത് പണിതിട്ടുള്ളത്.. ❓🤔
- രണ്ട് സെന്റ് വച്ച് വീട് പണിതിട്ട് ബാക്കി ആറു സെന്റ് പത്തു കിലോമീറ്റർ മാറിയാണോ സജ്ജീകരിച്ചിരിക്കുന്നത് ❓🤔
- ലീഗിൻ്റെ വീട് കിട്ടുന്നവർ ബാക്കി 6 സെൻ്റ് വസ്തു കാണാനും, അവശ്യ സാധനങ്ങൾ വാങ്ങാനും, ഹോസ്പിറ്റലിൽ പോകാനും ഒക്കെ ഓട്ടോയ്ക്ക് 100 രൂപ കൊടുക്കണം എന്നു കേൾക്കുന്നത് ശരിയാണോ.. ❓🤔
🌹 സർക്കാർ പണിയുന്നത് ടൗൺഷിപ്പാണ്. വീട്ടുകൾ മാത്രമല്ല, ഡ്രെയിനേജ് സംവിധാനവും, പാർക്കും അംഗന വാടിയും, റേഷൻ കടയും വ്യാപാര സ്ഥാപനങ്ങളും എല്ലാമുള്ള ടൗൺഷിപ്പ്..
🌹 അതായത് ഒരു വെൽ സെറ്റിൽഡ് ടൗൺഷിപ്പാണ് നിർമ്മാണം പൂർത്തീകരിക്കപെട്ടു കൊണ്ടിരിക്കുന്നത്.. ഒരോ വീടിൻ്റെ മുന്നിലും എത്തുന്ന ടാറിട്ട റോഡുകൾ, വീട്ടിലെ ബാത്ത്റൂം മാലിന്യങ്ങൾ സെൻ്റർലൈസായ സ്ഥലത്തേക്ക് മാറ്റുന്ന ഡ്രെയിനേജ് സിസ്റ്റം, ഒരു ലക്ഷം കോടി ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്ക്, മഴവെള്ളം ഒഴുകി പോകാൻ ഉള്ള സംവിധാനം, ഓരോ വീട്ടിലും സോളാർ ചാർജിങ്ങ് സിസ്റ്റം , ചുറ്റുമതിൽ, ഗേറ്റ്, 2 ബെഡ് റൂം , ഹാൾ, കിച്ചൺ, സ്റ്റഡി ഏരിയ, അറ്റാച്ച്ഡ് ബാത്ത്റൂം, വരാന്ത അങ്ങനെ ഒരു വീടിന് വേണ്ടത് എല്ലാം പുറമെ ടൗൺഷിപ്പിൽ വീടുകളെ എല്ലാം കണക്ട് ചെയ്ത് കൊണ്ട് 12 Km റോഡ്, സ്കൂൾ, നഴ്സറി, സബ് സ്റ്റേഷനുകൾ, ഗ്രൗഡ്, ഷോപ്പിങ് സെൻ്റർ.
🌹 കൂടാതെ കൽപ്പറ്റ ടൗണിൽ സെൻ്റിന് 7 ലക്ഷം രൂപയിലധികം വിലവരുന്ന കണ്ണായ ഭൂമി.
🌹 ഒരോ മലയാളിക്കും അഭിമാനിക്കാൻ കഴിയുന്ന മാതൃക നിർമ്മാണം. ലോകത്തിന് കേരളം നൽക്കുന്ന പുനരധിവാസ മാതൃക..
ഇടതുപക്ഷത്ത് ഉള്ളവർ പോലും മറന്നു പോകുന്ന കാര്യമാണ് ടൗണ്ഷിപ്പ് ആണ് ഇടത് സർക്കാർ പണിത് കൊടുക്കുന്നത് എന്നത്.. അത് മനസ്സിലാക്കാനുള്ള കഴിവ് മുസ്ലിം ലീഗുകാർക്ക് ഇല്ല എന്ന വസ്തുത നിങ്ങൾ മനസ്സിലാക്കണം..
അതോണ്ട് സാധാരണ ജനങ്ങൾ മുസ്ലിം ലീഗിന്റെ ഉടായിപ്പ് കാർഡ് വച്ചു ചോദിക്കുമ്പോൾ മനസ്സിലാക്കി കൊടുക്കേണ്ടത് മുകളിൽ പറഞ്ഞ കാര്യമാണ്..

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


