
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിര്‍മാണ പ്രവൃത്തിയ്ക്ക് ഇന്ന് ഔദ്യോഗികമായി തുടക്കം കുറിക്കും. വയനാട് നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്ന തുരങ്കപാത യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷം പ്രദേശവാസികള്‍ കൈരളി ന്യൂസുമായി പങ്കുവെച്ചു. വയനാട് തുരങ്കപാത മലയോര മേഖലയ്ക്ക് മൊത്തത്തിൽ, പ്രത്യേകിച്ച് വയനാട്, കോഴിക്കോട് ജില്ലകളിൽ, പ്രവചിക്കാൻ കഴിയാത്തത്ര വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 10 വർഷമായി ഈ മേഖലയിലെ ജനങ്ങൾ നടത്തിയ കൂട്ടായതും നിരന്തരവുമായ ശ്രമങ്ങളുടെ ഫലമായാണ് ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതെന്ന് പ്രദേശവാസികള്‍ കൈരളി ന്യൂസിനോട് പറഞ്ഞു.
തുരങ്കപാതയുടെ നിര്‍മാണ ഉദ്ഘാടനം ഉത്സവമായാണ് ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്നും, നാടൊന്നാകെ വികസന വിപ്ലവം വരുന്നതിന്റെ ആവേശത്തിലാണ് ജനങ്ങളെന്നുമാണ് മറ്റൊരാള്‍ സന്തോഷത്തോടെ കൈരളി ന്യൂസിനോട് പ്രതികരിച്ചത്.
Also Read: വയനാട്ടിലേക്ക് ഇനി വേഗത്തിൽ; ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത നിർമാണോദ്ഘാടനം ഇന്ന്
പദ്ധതിക്ക് വിമര്‍ശനവുമായി രംഗത്തെത്തിയ പ്രതിപക്ഷ നേതാവിനുള്ളു മറുപടി ലിന്റോ ജോസഫ് എം എല്‍ എ നല്‍കുകയുണ്ടായി. നാടിന് വേണ്ടുന്ന വികസന പദ്ധതികൾ തിരിച്ചറിഞ്ഞ് അതിനൊപ്പം സഞ്ചരിക്കാൻ ജനങ്ങളെ പര്യാപ്തരാക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ കടമയെന്നും, അത് നിറവേറ്റുന്നതിൽ പ്രതിപക്ഷത്തിന് വലിയ വീഴ്ച സംഭവിച്ചുവെന്നും ലിന്റോ ജോസഫ് എം എല്‍ എ പറഞ്ഞു.
കാണാം വികസനസ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സന്തോഷം ജനങ്ങള്‍ കൈരളി ന്യൂസിനോട് പങ്കുവെയ്ക്കുന്ന വീഡിയോ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

