
തുരങ്കപാത രാജ്യത്തിന് തന്നെ മുതല്‍കൂട്ടാകുമെന്നും നാടാകെ സ്വപ്നം കണ്ട പദ്ധതിയാണ് യാഥാര്‍ഥ്യമാകുന്നതെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. അസാധ്യമായത് സാധ്യമാക്കുന്ന സര്‍ക്കാരാണ് കഴിഞ്ഞ ഒൻപത് വര്‍ഷമായി കേരളത്തില്‍ അധികാരത്തില്‍ തുടരുന്നത്. തുരങ്കപാത യാഥാര്‍ഥ്യമാക്കുന്നതോടെ താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ആനക്കാംപൊയിലിൽ വയനാട് ഇരട്ട തുരങ്കപാതയുടെ നിർമാണോദ്ഘാടന വേദിയിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
കള്ളാടി- മേപ്പാടി ഇരട്ട തുരങ്കപാത യാഥാർഥ്യമാകുന്നതോടെ കോഴിക്കോട്- ബംഗളൂരു റൂട്ടിലെ ഗതാഗത സൗകര്യം വര്‍ധിക്കും. ഇത് മലപ്പുറം അടക്കമുള്ള ജില്ലക്കാർക്കും ഗുണപ്രദമാകും. മാത്രമല്ല, വിനോദ സഞ്ചാര മേഖലയില്‍ വന്‍ മുന്നേറ്റം സാധ്യമാകും. താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
News Summary: Minister P.A. Muhammad Riyas said that the tunnel will be an asset to the country and that the project that the entire country had dreamed of is becoming a reality.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

