തുരങ്കം വെക്കാൻ നോക്കിയവർ കാണുക; വയനാട് തുരങ്കപാതയിൽ ‘ബ്ലാസ്റ്റിംഗ്’ തുടങ്ങി: വികസനക്കുതിപ്പുമായി പിണറായി സർക്കാർ; ഫേസ്ബുക് പോസ്റ്റ് പങ്കുവച്ച് മുഖ്യമന്ത്രി

wayanad-tunnel-road-blasting-started-pinarayi-vijayan

ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണത്തിൽ ആവേശകരമായ ഒരു ഘട്ടം കൂടി പിന്നിട്ടിരിക്കുകയാണ്. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന വയനാട്ടുകാർക്ക് പുത്തൻ പ്രതീക്ഷ നൽകിക്കൊണ്ട് പദ്ധതിയുടെ ബ്ലാസ്റ്റിംഗ് സ്വിച്ച് ഓൺ കർമ്മം ഇന്ന് നടന്നു.

2,143 കോടി രൂപയുടെ ഈ ബൃഹദ് പദ്ധതി പൂർത്തിയാകുന്നതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ തുരങ്കപാത എന്ന ബഹുമതി കേരളത്തിന് സ്വന്തമാകും.വികസന വിരോധികളുടെ തടസ്സങ്ങളെ നിശ്ചയദാർഢ്യം കൊണ്ട് സർക്കാർ എങ്ങനെ മറികടന്നുവെന്ന് വ്യക്തമാക്കി പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിക്കുന്നത് ഇങ്ങനെ

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം

കേരളത്തിന്റെ ചിരകാല സ്വപ്നത്തിന് ഇനി ‘ബ്ലാസ്റ്റിംഗ്’ വേഗം! പലരും പല രീതിയിൽ ശ്രമിച്ചിട്ടും തടഞ്ഞു നിർത്താനാകാതെ ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത നിർമ്മാണത്തിൻ്റെ പുതിയ ഘട്ടത്തിലേയ്ക്ക് കുതിക്കുകയാണ്. വയനാട്ടുകാരുടെ യാത്ര ദുരിതങ്ങൾക്ക് അന്ത്യം കുറിക്കുമെന്ന ഇടതുപക്ഷ സർക്കാരിൻ്റെ നിശ്ചയദാർഢ്യമാണ് ഇന്നു നടന്ന ബ്ലാസ്റ്റിംഗ് സ്വിച്ച് ഓൺ കർമ്മത്തിൽ കേരളമാകെ മുഴങ്ങിക്കേട്ടത്.

ALSO READ : വികസനപാതയിൽ ഉന്നതവിദ്യാഭ്യാസ മേഖല; 4 വർഷത്തിനിടെ സർക്കാർ വിനിയോഗിച്ചത് 6000 കോടി രൂപ

കേരളത്തിലെ ഏറ്റവും നീളമേറിയതും ഇന്ത്യയിലെ മൂന്നാമത്തെ വലിയതുമായ തുരങ്കപാതയാണ് 2,143 കോടി രൂപയുടെ കിഫ്‌ബി നിക്ഷേപത്തിൽ ഒരുങ്ങുന്ന ഈ മഹാപദ്ധതി. മലബാറിന്റെ വ്യാപാര-വിനോദസഞ്ചാര മേഖലകളിൽ വൻ കുതിച്ചുചാട്ടം സൃഷ്ടിക്കാൻ ഈ പദ്ധതി സഹായകമാകും.


ഈ വികസനക്കുതിപ്പിന് ‘തുരങ്കം വെക്കാൻ’ ശ്രമിച്ചവരുണ്ട്. ലോകം മുഴുവൻ കൈയടിച്ച മുണ്ടക്കൈ – ചൂരൽമല പുനരധിവാസ പദ്ധതിയുടെ കടയ്ക്കൽ പോലും കത്തിവെക്കാൻ നോക്കിയ അതേ പ്രതിലോമ ശക്തികൾ എന്തു വിലകൊടുത്തും ഈ പദ്ധതി മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

ALSO READ : പശ്ചിമേഷ്യൻ സംഘർഷം: കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചു

പക്ഷേ, കഴിഞ്ഞ പത്തു വർഷം സർക്കാരും ഈ നാടും ഒറ്റക്കെട്ടായി ആ പ്രതിബന്ധങ്ങളെല്ലാം മറികടന്നു മുന്നോട്ടു പോവുകയാണുണ്ടായത്. ആ മുന്നേറ്റത്തിലെ ഏറ്റവും പുതിയ ചുവടുവയ്പുകളിലൊന്നാണ് ഈ തുരങ്കപാത. അതേറ്റവും മികച്ച രീതിയിൽ പൂർത്തികരിക്കാനായി നമുക്ക് തുടർന്നും കൈകോർത്തു പോകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News