വയനാട് തുരങ്കപാത; പതിറ്റാണ്ടായുള്ള സ്വപ്‍ന സാക്ഷാത്കാരത്തിന് ഞായറാഴ്ച തുടക്കമാകും

Wayanad Tunnel Road

വയനാട് തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം ആഘോഷമാക്കാനൊരുങ്ങി മലയോര ജനത. ചുരം കയറാതെ വയനാട് യാത്രയെന്ന പതിറ്റാണ്ടായുള്ള സ്വപ്‍ന സാക്ഷാത്കാരത്തിനാണ് ഞായറാഴ്ച തുടക്കമാകുന്നത്. ആനക്കാംപൊയിൽ നടക്കുന്ന നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

Also read: ‘ജനപ്രിയ’ സംവിധാനമായി ഫാസ്റ്റ്ട്രാക്ക് ഇമ്മി​ഗ്രേഷൻ കിയോസ്കുകൾ; ഇതുവരെ രജിസ്റ്റർ ചെയ്തത് 1500 ൽ അധികം യാത്രക്കാർ

മലബാറിന്റെ സമഗ്ര വികസനത്തിനായുള്ള എൽ ഡി എഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിൻ്റെ ഭാഗമായാണ് ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത നിർമ്മാണത്തിലേക്ക് കടക്കുന്നത്. സ്വപ്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആഘോഷമാക്കാൻ മലയോര ജനത ഒരുങ്ങി. വലിയ പ്രതീക്ഷയിലാണ് ജനങ്ങൾ . പാതയുടെ നിർമ്മാണം ആരംഭിക്കുന്നതോടെ നിർമ്മാണ മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതിനൊപ്പം പ്രാദേശിക ടൂറിസം സാധ്യതകളും വർദ്ധിക്കും.

Also read: മണ്ണിടിഞ്ഞ് വീണ കല്ലും മണ്ണും പൂര്‍ണമായും നീക്കി; താമരശ്ശേരി ചുരത്തിലൂടെ ഒറ്റ ലെയിനായി ചെറുവാഹനങ്ങള്‍ കടത്തിവിടും

തുരങ്കപാത ആരംഭിക്കുന്ന കോഴിക്കോട് ജില്ലയിലെ മറിപ്പുഴയിലേക്ക് മലയോര ഹൈവേയിൽ നിന്നും പത്ത് കിലോ മീറ്റർ മാത്രമാണ് ദൂരം. പാത യാഥാർത്ഥ്യമാകുന്നതോടെ മലബാറിലെ ഗതാഗത – വിനോദ സഞ്ചാര മേഖലയിലെ സമഗ്ര വികനത്തിന് ഗതിവേഗം കൂടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News