കാസ്റ്റിംഗ് കൗച്ച് ആരോപണം; കമ്പനിയുടെ പേര് ദുരുപയോഗം ചെയ്ത അസോസിയേറ്റ് ഡയറക്ടർക്കെതിരെ പരാതി നൽകി വേഫറെര്‍ ഫിലിംസ്

Wayfarer Films

സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ചു വരുത്തി യുവതിയെ അപമാനിച്ചെന്ന പരാതിയിൽ ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബുവിനെതിരെ നിയമ നടപടിയുമായി വേഫറെര്‍ ഫിലിംസ്. തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്കയ്ക്കും പരാതി നൽകി. ദിനില്‍ ബാബുവുമായി യാതൊരു ബന്ധവും ഇല്ലെന്നും വേഫെററിന്‍റെ ഒരു ചിത്രത്തിലും ദിനിൽ ഭാഗമല്ലെന്നും വേഫെറര്‍ ഫിലിംസ് അറിയിച്ചു.

ALSO READ; കൊല്ലത്ത് വയോധികക്ക് നേരെ കോൺഗ്രസ് നേതാവിന്‍റെ ലൈംഗികാതിക്രമം; പ്രതികരിച്ചതിന് വാഹനത്തിൽ നിന്നും തള്ളിയിട്ടു

വേഫെറര്‍ ഫിലിംസിന്റെ കാസ്റ്റിങ് കോളുകൾ ദുൽഖർ സൽമാന്റെയോ വേഫെറര്‍ ഫിലിംസിന്റെയോ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകൾ വഴി മാത്രമേ പുറത്ത് വരൂ എന്നും മറ്റു തരത്തിലുള്ള വ്യാജ കാസ്റ്റിങ് കോളുകൾ കണ്ട് വഞ്ചിതരാകരുതെന്നും കമ്പനി വ്യക്തമാക്കി. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമച്ചെന്ന യുവതിയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

News Summary: Wayfarer Films files a police complaint against an associate director accused of misusing the company’s name in a casting couch case

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News