
മെഡിക്കൽ കോളേജ് ആശുപത്രികളോളം മികച്ച ആശുപത്രികളെ കാണാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ആരോഗ്യ മേഖലയിലെ ത്രിതല സംവിധാനം ഇത്രത്തോളം ശക്തിപ്പെട്ട മറ്റൊരു സമയം ചരിത്രത്തിൽ ഇല്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. പാറശാല താലൂക്ക് ആശുപത്രി പുതിയ മന്ദിര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാറശാല കേരളവും തമിഴ്നാടും അതിർത്തി പങ്കിടുന്ന പ്രദേശമാണ്. അതുകൊണ്ടുതന്നെ രണ്ട് സംസ്ഥാനങ്ങളിലെയും ജനങ്ങൾ സാധാരണക്കാർ ആശ്രയിക്കുന്ന ഒരാശുപത്രിയായി പാറശാല താലൂക്ക് ആശുപത്രി മാറി. ഇതിനെ എല്ലാ അർത്ഥത്തിലും നവീകരിക്കുന്ന കാര്യത്തിൽ പ്രതിജ്ഞാബദ്ധമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ 9 വർഷത്തെ അനുഭവമെടുത്താൽ ഏകദേശം നൂറുകോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പാറശാല താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കിയിട്ടുള്ളത്. 9 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ ഈ സർക്കാറിന്റെ കാലത്ത് മാത്രം നടപ്പിലാക്കി. 153 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ ആശുപത്രി നവീകരണത്തിനായി കിഫ്ബിക്ക് സമർപ്പിച്ചു. നിലവിൽ ഉണ്ടായിരുന്ന പഴയ ഒപി കെട്ടിടം പൊളിച്ചുമാറ്റി അവിടെ മൂന്നുനില അത്യാധുനിക സംവിധാനങ്ങൾ ഒരുക്കിയ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കാണ് നിർമ്മിച്ചിരിക്കുന്നത്.
പുതുതായി 14 ഡയാലിസിസ് മെഷീനാണു ഡയാലിസിസ് കെട്ടിടം സജ്ജമാക്കിയത് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

