വയനാട്ടിൽ യുഡിഎഫ് – ജമാഅത്തെ രഹസ്യകൂട്ടുകെട്ട്; വെങ്ങപ്പള്ളിയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റിന്റെ ഭാര്യ

UDF WELFARE PARTY

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട്ടിൽ യുഡിഎഫ് – ജമാഅത്തെ രഹസ്യകൂട്ടുകെട്ട്. വെങ്ങപ്പള്ളിയിൽ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റിന്റെ ഭാര്യയാണ് മത്സരാർത്ഥിയായി രംഗത്തുള്ളത്. യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ശർബിന നിൽക്കുന്നത്. ഈ സാഹചര്യത്തിൽ യുഡിഎഫ് ജമാഅത്തെ രഹസ്യ കൂട്ടുകെട്ട് നിലനിൽക്കുന്നതായി സൂചനയുണ്ട്.

വെങ്ങപ്പള്ളി പതിനൊന്നാം വാർഡിൽ യുഡിഎഫിന് ഔദ്യോഗികമായി സ്ഥാനാർത്ഥിയില്ല. ഈ തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയും യുഡിഎഫും സ്വന്തം സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. കഴിഞ്ഞതവണ വെൽഫെയർ പാർട്ടിക്ക് ഇവിടെ ഒരു പഞ്ചായത്തംഗം ഉണ്ടായിരുന്നു. വെൽഫെയർ പാർട്ടി ഇത്തവണ മത്സര രംഗത്തില്ല.

ALSO READ: ഹൈക്കോടതിയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബ ചിത്രം; നടപടി ആവശ്യപ്പെട്ട് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ

കോഴിക്കോട്‌ കോർപറേഷനിലും പത്തോളം നഗരസഭകളിലും കോൺഗ്രസും മുസ്ലിംലീഗും ജമാഅത്തെയുടെ വെൽഫെയർ പാർടിയുമായി മുന്നണിയായാണ്‌ മത്സരിക്കുന്നത്‌. നൂറിലധികം പഞ്ചായത്തുകളിലും കൂട്ടുകെട്ടുണ്ട്‌. മറ്റിടങ്ങളിൽ പരസ്യസഖ്യത്തിന്‌ പകരമായി ജമാഅത്തെ പിന്തുണയും യുഡിഎഫ്‌ ഉറപ്പാക്കി. നേതാക്കൾ സംസ്ഥാന–ജില്ലാതലങ്ങളിൽ ചർച്ച നടത്തിയാണ്‌ വർഗീയസഖ്യം രൂപീകരിച്ചത്‌. കോഴിക്കോട്‌, വയനാട്‌, മലപ്പുറം, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ യോജിച്ച സഖ്യമുണ്ട്‌. മറ്റിടങ്ങളിൽ രഹസ്യമായാണ്‌ ബന്ധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News