വെൽഫെയർ പാർട്ടി മുന്നണി പ്രവേശനത്തില്‍ യുഡിഎഫിൽ ഭിന്നത: ആശയപരമായി ഒപ്പമുള്ളവരെ എടുത്താൽ മതിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി

pk kunhalikutty

വെൽഫെയർ പാർട്ടി മുന്നണി പ്രവേശനത്തില്‍ യു ഡി എഫിൽ കടുത്ത ഭിന്നത. എതിർപ്പുമായി ലീഗ് രംഗത്തെത്തി. ആശയപരമായി ഒപ്പമുള്ളവരെ മുന്നണിയിൽ എടുത്താൽ മതിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെൽഫെയർ പാർട്ടി യു ഡി എഫിൽ വരണമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അവർ അവരുടേതായ കാരണം കൊണ്ട് വോട്ട് ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, മുന്നണി വിപുലീകരിക്കണമെന്ന് ആവശ്യവുമായി ലീഗ് രംഗത്തെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ആശയമാരമായി യോജിക്കുന്നവരെ മുന്നണിയിൽ കൊണ്ടുവരണം. സമാനചിന്താഗതിയുള്ള ആളുകൾ ഒരുപാടുണ്ട്. അവർ യു ഡി എഫിൻ്റെ ഭാഗമാകും എന്നാണ് കരുതുന്നത്. ആരെയും പേരെടുത്തു പറയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാനുള്ള കേന്ദ്ര നടപടി; പദ്ധതിയെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമെന്ന് ജോൺ ബ്രിട്ടാസ് എംപി

വെൽഫെയർ പാർട്ടിയുടെ സഹകരണം യുഡിഎഫിന് ഗുണകരമായെന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എ ഷഫീക്കും ഇന്ന് പറഞ്ഞിരുന്നു. കേരളത്തിൽ 75 ഡിവിഷനുകളിൽ വെൽഫെയർ പാർട്ടിക്ക് വിജയിക്കാനായെന്നും കെ എ ഷഫീഖ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News