
വെൽഫെയർ പാർട്ടിയുടെ സഹകരണം യുഡിഎഫിന് ഗുണകരമായെന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ എ ഷഫീഖ്. കേരളത്തിൽ 75 ഡിവിഷനുകളിൽ വെൽഫെയർ പാർട്ടിക്ക് വിജയിയിക്കാനായെന്നും കെ എ ഷഫീഖ് പറഞ്ഞു.
മലപ്പുറം ജില്ലയിൽ മുന്ന് ബ്ലോക്ക് പഞ്ചായത്തുകളിലും നാലു നഗരസഭകളിലും ഓരോ ഡിവിഷനുകളിലും 25 പഞ്ചായത്തുകളിൽ ഓരോ വാർഡുകളിലും വെൽഫെയർ പാർട്ടി വിജയിച്ചിട്ടുണ്ട്. കേരളത്തിലാകെ എഴുപത്തിയഞ്ച് സീറ്റുകളിൽ വിജയിക്കാനായി. ഒറ്റയ്ക്ക് മത്സരിച്ചു വിജയിച്ച സീറ്റുകളുമുണ്ട്. ചിലയിടങ്ങളിൽ പ്രാദേശിക സഹകരണങ്ങളുണ്ടായി. പാർട്ടിയുമായി സഹകരിച്ചതിന് UDFന് പ്രയോജനം ലഭിച്ചെന്നും കെ എ ഷഫീഖ് പറഞ്ഞു.
ALSO READ: ശബരിമല സ്വർണ മോഷണ കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും SIT ഇന്ന് കസ്റ്റഡിയിൽ വാങ്ങും
കേരളത്തിലെ ജനങ്ങൾക്കിടയിൽ വെൽഫെയർ പാർട്ടിയ്ക്കുള്ള വിശ്വാസം തെരഞ്ഞെടുപ്പിൽ പ്രകടമായെന്നും കെ എ ഷഫീഖ് പറഞ്ഞു. യുഡിഎഫുമായുള്ള കൂട്ടുകെട്ട് തുടരുമെന്ന സൂചനയാണ് നേതാക്കൾ നൽകുന്നത്.
ALSO READ: ജയിലിൽ കിടക്കുന്ന മകന് കഞ്ചാവ് എത്തിച്ച് നൽകി; മൈസുരു സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

