ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങൾക്ക് സ്നേഹം കൊണ്ട് മറുപടി നൽകി ജനങ്ങൾ; മന്ത്രി കെ എൻ ബാലഗോപാലിന് സ്വീകരണമൊരുക്കി കൊട്ടാരക്കര

KN BALAGOPAL + KOLLAM

ജനങ്ങൾക്ക് ക്ഷേമ പദ്ധതികൾ വാരിക്കോരി പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിനും ധനമന്ത്രി കെ എൻ. ബാലഗോപാലിനും ജനങ്ങളുടെ സ്നേഹാദരം. കൊട്ടാരക്കര എഴുകോണിൽ ധനമന്ത്രിക്ക് നാട്ടുകാർ വമ്പിച്ച സ്വീകരണം നൽകി. ക്ഷേമപെൻഷൻ 2000 രൂപയായി വർദ്ധിപ്പിച്ചതും സ്ത്രീകൾക്ക് പ്രത്യേകം പെൻഷൻ പദ്ധതി പ്രഖ്യാപിച്ചതും അടക്കമുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് ചുക്കാൻ പിടിച്ച ധനമന്ത്രി കെ എൻ ബാലഗോപാലിനെ എഴുകോൺ ജനത വാരി പുണർന്നു.

കർഷകരം കശുവണ്ടി തൊഴിലാളികളും മാത്രമല്ല സർക്കാരിന്റെ അതിദാരിദ്ര്യ നിർമാർജന പദ്ധതിയിൽപ്പെട്ട ഗുണഭോക്താക്കളും എത്തിയിരുന്നു. പ്രഖ്യാപനങ്ങൾക്ക് എങ്ങനെ പണം കണ്ടെത്തുമെന്ന ചോദ്യത്തിന് മന്ത്രി കെ.എൻ. ബാലഗോപാൽ മറുപടി പറഞ്ഞു.

ALSO READ; ‘കെഎസ്ആർടിസി ബസുകളിൽ കയറുന്ന കുട്ടികൾക്ക് ഇനി ഗിഫ്റ്റ് ബോക്സ്’; പുതിയ പ്രഖ്യാപനവുമായി മന്ത്രി കെ ബി ഗണേഷ് കുമാർ

വെറുതെ പ്രഖ്യാപനം നടത്തുകയല്ല ചെയ്തത് കഴിഞ്ഞ രണ്ടു മൂന്നു മാസമായി സർക്കാർ ഇതിനായി ആലോചന നടത്തിയിരുന്നു ഏതൊക്കെ വഴിയിൽ പണം വരുമെന്ന് സർക്കാർ ഉറപ്പാക്കിയ ശേഷമാണ് പ്രഖ്യാപനം നടത്തിയതെന്നും മന്ത്രി പറഞ്ഞു. സ്വീകരണ ചടങ്ങിന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി എ എബ്രഹാം, ഏരിയ സെക്രട്ടറി കെ രാമാനുജൻ, സിപിഐഎം നേതാക്കളായ മനേക്ഷാ ഓമനക്കുട്ടൻ, ഗോപീകൃഷ്ണൻ അടക്കമുള്ളവർ നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News