
കുറച്ച് നാളുകൾക്ക് മുന്നെ യൂത്ത് കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ ഒ ജെ ജനീഷ് പറഞ്ഞ ഒരു കാര്യമുണ്ടായിരുന്നു. വയനാട് ദുരന്ത ബാധിതർക്കായി യൂത്ത് കോൺഗ്രസ് നൽകുന്ന വീടുകൾ സർക്കാർ കൈമാറുമ്പോൾ കൈമാറുമെന്ന്. എന്നാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞ കാര്യത്തിനെപ്പറ്റി ഇപ്പോൾ അവര് തന്നെ മറന്നെന്നാണ് തോന്നുന്നത്. കാരണം കേരളത്തിലെ ഇടതുപക്ഷ സർക്കാർ ദുരന്തബാധിതർക്ക് നൽകിയ വാക്ക് പാലിച്ചു. വയനാട്ടിൽ അത്യാധുനിക രീതിയിലുള്ള മികച്ച ടൗൺഷിപ്പ് നിർമ്മിച്ച് അത് അർഹതപ്പെട്ടവർക്ക് കൈമാറുകയും ചെയ്തു. എന്നാൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പിന്മുറക്കാരനായി അവതരിച്ച ഒ കെ ജനീഷിൻ്റെ പൊടി പോലുമില്ലയിപ്പോൾ. പറഞ്ഞത് മറന്നോ ജനീഷേ വീടെവിടെ എന്നാണ് സമൂഹമാധ്യമങ്ങളടക്കം ഇപ്പോൾ ചോദിക്കുന്നത്.
വീടിന് വേണ്ടി പിരിച്ച തുകയുടെ കണക്ക് പോലും വയ്ക്കാൻ കഴിയാത്തവരാണ് യൂത്ത് കോൺഗ്രസ്. മാധ്യമങ്ങളും ജനങ്ങളും നിരന്തരം ചോദിച്ചിട്ടും ഇതിന് മറുപടി പറയാൻ ഇതുവരേയും അവർക്ക് കഴിഞ്ഞിട്ടുമില്ല. വിഡി സതീശൻ്റെ നേതൃത്വത്തിൽ ഗൾഫിലുൾപ്പെടെ പോയി ദുരന്തബാധിതരുടെ പേരിൽ പണം പിരിച്ച കോൺഗ്രസും അതേ സതീശൻ്റെ തന്നെ നേതൃത്വത്തിൽ അത് മുക്കിയ കഥയുമൊക്കെ ജനങ്ങൾക്കറിയുന്നതുമാണ്. ഇതൊക്കെയാണ് ഇപ്പോൾ വലിയ ചർച്ചായായിരിക്കുന്നത്.
ആദ്യഘട്ടത്തിൽ സർക്കാരിൻ്റെ നേതൃത്വത്തിൽ വീടുകൾ പണിയാൻ ഒരുങ്ങിയപ്പോൾ വലിയ രീതിയിലുള്ള കുപ്രചാരണങ്ങളും നടത്തിയത് ഇതേ യൂത്ത് കോൺഗ്രസാണ്. ഇതിനെയെല്ലാം പ്രതിരോധിച്ചാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ നിശ്ചയദാർഢ്യത്തോടെ നീങ്ങി 178 വീടുകൾ ആദ്യഘട്ടത്തിൽ പണിതീർത്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


