‘പ്രതിപക്ഷ നേതാവിന് ഇരട്ടത്താപ്പ്;സ്വന്തക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ എന്തിന് പരിഭ്രാന്തി’: മന്ത്രി എംബി ​രാജേഷ്

mb-rajesh- congress + wayanad

പ്രതിപക്ഷ നേതാവിന് ഇരട്ടത്താപ്പാണെന്നും സ്വന്തക്കാരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ എന്തിനാണ് പ്രതിപക്ഷ നേതാവിന് ഇത്ര പരിഭ്രാന്തിയെന്നും മന്ത്രി എംബി രാജേഷ്. ശബരി മല സ്വർണ മോഷണ കേസിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എസ്ഐടി യിൽ വിശ്വാസമുണ്ടെന്ന് പറഞ്ഞ വിഡി സതീശൻ ഇപ്പോൾ മലക്കം മറിഞ്ഞു. യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്യും എന്ന് പറഞ്ഞപ്പോൾ എസ്ഐടി യിൽ വിശ്വാസം നഷ്ടപ്പെട്ടോ എന്നും അദ്ദേഹം ചോദിച്ചു. കടകംപള്ളിയിലെ മൊഴി എടുക്കാൻ വിളിച്ചപ്പോൾ പ്രതിപക്ഷത്തിന് വൻ ആഘോഷമായിരുന്നു.

അന്വേഷണത്തിൻ്റെ പോക്കിൽ ഭയം ഉണ്ടെങ്കിൽ പാരഡി ഗാനം ഒരുമിച്ച് പാടിയാൽ മതി അത് കൂട്ടക്കരച്ചിലാകും എന്നും അദ്ദേഹം പരിഹസിച്ചു.
അവർ ചെയ്യുന്നതിൽ ഒന്നും ദുരൂഹതയില്ലയെന്ന നിലപാടാണ്. കോൺഗ്രസിൻ്റെ രണ്ട് നേതാക്കൾ എന്തിനാണ് പ്രതികൾക്കൊപ്പം സോണിയ ഗാന്ധിയെ കണ്ടത് എന്നും മന്ത്രി ചോദിച്ചു.

Also read; കുമരകത്തെ കോൺഗ്രസ്‌ – ബി ജെ പി കൂട്ടുകെട്ട്: തെരഞ്ഞെടുപ്പിൽ ഉണ്ടായ വോട്ട് കച്ചവടത്തിന്‍റെ തുടർച്ചയെന്ന ആരോപണവുമായി സിപിഐഎം

മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങൾ ബിജെപി യിലെത്തിയത് ഒറ്റച്ചാട്ടത്തിനാണ്. കോൺഗ്രസ് ബിജെപി ആയിമാറി.
കോൺ​ഗ്രസ് ബി ജെ പി ഡീൽ താഴെ തട്ടിൽ മാത്രമല്ല. നേതൃനിരയിൽ തന്നെ ഉണ്ട്. ഹൈക്കമാൻഡ് മുതൽ പഞ്ചായത്ത് വരെ ബിജെപി യിലേക്ക് കണ്ണുനട്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News