കല്ലറയിൽ കാട്ടുപന്നി കുറുകെ ചാടി; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരുക്ക്

kallara wild boar hit auto

തിരുവനന്തപുരം കല്ലറയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ റിക്ഷ മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് തലയ്ക്ക് പരുക്കേറ്റു. കല്ലറ – തെങ്ങും കോട് സ്വദേശി അഖിൽ രാജിനാണ് പരുക്കേറ്റത്. തറട്ട ഹോസ്പിറ്റൽ റോഡിൽ വച്ച് രാത്രി 9.15 നാണ് അപകടം നടന്നത്. തറട്ടയിൽ നിന്നും ഓട്ടം പോയി തിരികെ വരുന്ന വഴിയിൽ റോഡിന് കുറുകെ പാഞ്ഞ കാട്ടുപന്നി ഓട്ടോയിൽ ഇടിച്ച് വാഹനം മറിയുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ കാട്ടുപന്നി ചത്തു. നാട്ടുകാരാണ് ഓടിയെത്തി ഓട്ടോക്കടിയിൽ പെട്ട അഖിൽ രാജിനെ വാഹനം ഉയർത്തിമാറ്റി രക്ഷിച്ചത്. അഖിൽ രാജിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ALSO READ; ‘ഞാനൊരു കോൺഗ്രസുകാരിയാണെങ്കിലും ഇത്തവണത്തെ ഒരോട്ട് ചുവപ്പിനുള്ളതാണ്’; ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ LDF സ്ഥാനാർഥിക്ക് വോട്ടഭ്യർത്ഥിച്ച് കൊണ്ടുള്ള ഫെമിന ലെസ്‌ലിയുടെ പോസ്റ്റ് ശ്രദ്ദേയമാകുന്നു

News summary: Akhil Raj, An auto rickshaw driver sustained head injuries after a wild boar jumped over his vehicle in Kallara, Thiruvananthapuram. The wild boar died due to the impact of the collision.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News