വീണ്ടും കബാലി: ചാലക്കുടി – മലക്കപ്പാറ റൂട്ടിൽ കെഎസ്ആർടിസി ബസ് ആക്രമിച്ചു

kabali

ചാലക്കുടി മലക്കപ്പാറ റൂട്ടിൽ കാട്ട് കൊമ്പൻ കബാലി കെ എസ് ആർ ടി സി ബസ് ആക്രമിച്ചു. അമ്പലപാറക്ക് സമീപത്ത് വെച്ചാണ് ആക്രമണം ഉണ്ടായത്. ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് പോയ ബസിന് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. ബസിൽ ഇരുപതോളം യാത്രക്കാരുണ്ടായിരുന്നു. ആർക്കും പരിക്കില്ല.

അതേസമയം, അന്തർസംസ്ഥാന പാതയിൽ നിലയുറപ്പിച്ച കബാലിയെ വാഹനം ഇടിപ്പിച്ച് പ്രകോപിപ്പിക്കാൻ ശ്രമിച്ച വാഹന ഉടമകൾക്കെതിരെ നടപടിയെടുക്കാൻ വനം വകുപ്പ് തീരുമാനിച്ചു. വാഴച്ചാൽ – മലക്കപ്പാറ അന്തർസംസ്ഥാന പാതയിലാണ് നേരത്തെ സംഭവം നടന്നത്.

ALSO READ: റാഞ്ചിയിലേക്ക് അവര്‍ പറക്കും: ഇന്ത്യൻ ടീം വോളിബോൾ സെലക്ഷൻ ട്രയലില്‍ പങ്കെടുക്കാൻ ട്രെയിൻ ടിക്കറ്റ് കണ്‍ഫേമാകാതെ വന്നതോടെ ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് നല്‍കി വിദ്യാഭ്യാസ വകുപ്പ്, പോസ്റ്റുമായി മന്ത്രി ശിവൻകുട്ടി

ആന റോഡിൽ നിന്നും മാറാതെ നിന്ന സാഹചര്യത്തിൽ ഒരു വാഹനം ഹോൺ മുഴക്കുകയും ആനയുടെ അടുത്തേക്ക് വണ്ടി ഓടിച്ച് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും മറ്റു വാഹനങ്ങളും റോഡിൽ ഉണ്ടായിരുന്നപ്പോഴാണ് തമിഴ്നാട് രജിസ്ട്രേഷനുള്ള വണ്ടിയുടെ ഈ പ്രവർത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News