“മൂന്നാംഘട്ടത്തോടെ ചേന്ദമം​ഗലം കൈത്തറി ​ഗ്രാമം ഒരു ടൂറിസം കേന്ദ്രമാകും”; മന്ത്രി പി രാജീവ്

p rajeev

മൂന്നാംഘട്ടം പൂർത്തിയാകുന്നതോടെ ചേന്ദമം​ഗലം കൈത്തറി ​ഗ്രാമം ഒരു ടൂറിസം കേന്ദ്രമാകുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. കൈത്തറി വിൽപ്പന വിപണനം, പ്രദർശനം എന്നിവ ലക്ഷ്യമിട്ട് ചേന്ദമം​ഗലത്ത് തുടങ്ങിയ കൈത്തറി ​ഗ്രാമത്തിന്റെ രണ്ടാംഘട്ടം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

കൈത്തറി മേഖലക്കു വേണ്ടി ഇതുവരെ സർക്കാർ 224 കോടി രൂപയാണ് ചെലവഴിച്ചത്. കൈത്തറി മേഖലയിലെ കൂലി കുടിശിക ഉടൻ കൊടുത്തു തീർക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. യുവാക്കളെ കൈത്തറി നെയ്ത്ത് മേഖലയിലേക്ക് ആകർഷിക്കാൻ ‘യുവ വീവ്’ പദ്ധതിക്ക് തുടക്കം കുറിച്ചു ഇതിനായി ഒന്നരക്കോടി രൂപ ചെലവഴിച്ചു.
മൂന്നാംഘട്ടത്തിൽ ബഹുനില എക്സിബിഷൻ സെൻ്റർ ഉൾപ്പെടെ നിർമ്മിക്കും. മുസിരിസ് പദ്ധതിയുടെ ഭാഗമായി ബോട്ടുജെട്ടിയും ചേന്ദമംഗലം കൈത്തറി ഗ്രാമത്തോടു ചേർന്ന് നിർമിക്കുമെന്നും മന്ത്രി ഉദ്ഘാടന വേളയിൽ പറഞ്ഞു.

Also read : നുണകളുടെ രണ്ടാം ഭാഗം; ‘സുരേഖ നായർ’ എന്ന പുതിയ നരേറ്റീവുമായി ദ കേരള സ്റ്റോറി 2 ടീസർ!

കൈത്തറിയുടെ പ്രശസ്തിയും പ്രാധാന്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും നെയ്ത്ത് തെഴിലാളികളുടെ ജീവിത നിലവാരം വർദ്ധിപ്പിക്കുന്നതുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പെരിയാറിന്റെ തീരത്ത് ഒന്നര ഏക്കറിൽ നാല്ഘട്ടങ്ങളായി നടപ്പിലാക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News