
ആലുവ നഗരത്തിൽ രണ്ടാം നിലയിലെ ലോഡ്ജിൽ നിന്നും ചാടി മധ്യവയസ്ക ആത്മഹത്യക്ക് ശ്രമിച്ചു. ആസാം സ്വദേശിനിയും 50 കാരിയുമായ ആസിയാ ബീഗമാണ് ചാടിയത്. ഉച്ചക്ക് മൂന്നു മണിയോടെ ആലുവ പമ്പുകവലയിലെ തോട്ടുങ്ങൽ ലോഡ്ജിൽ ആയിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ ഇവരെ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ആസിയയും മറ്റൊരു യുവതിയും യുവാവുമാണ് മുറിയെടുത്തത്. രാവിലെ 11 മണിക്ക് ഇവർ ട്രെയിൻ മാർഗം നാട്ടിലേക്ക് പോകാനിരുന്നതാണ്. ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായതായി പറയപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.
News Summary: Asia Begum, is a 50-year-old Assam native, attempted suicide by jumping from the second floor of a lodge in Aluva city. She was admitted to Kalamassery Medical College Hospital in critical condition.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


