പറവൂരിലെ യുവതിയുടെ ആത്മഹത്യ; പ്രതികളുടെ മകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

police custody

എറണാകുളം പറവൂര്‍ ,കോട്ടുവള്ളിയില്‍ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളുടെ മകളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികളുടെ മകളുടെ ഭര്‍ത്താവ് ജോലി ചെയുന്ന സ്ഥലത്ത് എത്തിയാണ് പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. രാത്രി ഏഴുമണിയോടെയാണ് മഫ്തിയിലുള്ള പോലീസ് സംഘം കൊച്ചിയിലെ സ്ഥാപനത്തില്‍ എത്തി പ്രതികളുടെ മകളെ കസ്റ്റഡിയില്‍ എടുത്തത്. ഇതിനിടെ ഇവരുടെ അഭിഭാഷകരെ എത്തി പോലീസിനെ തടഞ്ഞു.

Also read – ‘എസ്എഫ്ഐയെ ‘സംഘി’ ചാപ്പ കുത്തിയ എംഎസ്എഫും മൗദൂദികളും നിങ്ങളെ വിമർശിച്ച കെഎസ്‌യു നേതാവിനെയും ചാപ്പ കുത്തുമോ?’; ആഞ്ഞടിച്ച് വി വസീഫ്

പിന്നീട് മജിസ്‌ട്രേറ്റിന്റെ ഉത്തരവുമായി കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ എത്തി ഇവരെ കസ്റ്റഡിയിലെടുത്ത് പറവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആത്മഹത്യ ചെയ്ത ആശ ബെന്നിയുടെ അയല്‍വാസികളായ റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ് കുമാറിനും ഭാര്യ ബിന്ദുവിനും എതിരെ പോലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയിട്ടുണ്ട്.

ഒളിവിലുള്ള ഇരുവര്‍ക്കുമായി പോലീസ് ഊര്‍ജിതമായി തിരച്ചില്‍ തുടരുകയാണ്. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിലാണ് കേസിന്റെ അന്വേഷണ ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News