
വൈക്കത്ത് ബൈക്ക് അപകടത്തിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അടിയം ശ്രീനാരായണ വിലാസം വീട്ടിൽ പ്രമോദ് സുഗുണന്റെ ഭാര്യ ആശാ പ്രമോദ് (46) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 2.45 ന് ചാലപ്പറമ്പ് ഭാഗത്തായിരുന്നു അപകടം. വൈക്കം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ആശയും ഭർത്താവ് പ്രമോദും. ഈ സമയം ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ട്രെയിലർ ലോറി തട്ടുകയായിരുന്നു. റോഡിൽ വീണ ആശയുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു.
പരിക്കുകളോടെ ഭർത്താവ് രക്ഷപെട്ടു. ആശയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ ആണുള്ളത്. സംഭവത്തിൽ വൈക്കം പൊലീസ് കേസെടുത്തു.
English summary : Woman died in Tragic Bike Accident at Vaikom.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

