
കൊല്ലത്ത് കെ എസ് ആർ ടി സി ബസിൽ യുവതിക്ക് നേരെ നഗ്നത പ്രദർശനം നടത്തിയ പ്രതി പിടിയിൽ. മൈലക്കാട് സ്വദേശി സുനിൽ കുമാറാണ് ( 43 ) കൊല്ലം സിറ്റി പൊലീസിൻ്റെ പിടിയിലായത്. ഇത്തിക്കര പാലത്തിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്.
സമീപ സീറ്റിൽ ഇരുന്നയാൾ സ്ത്രീക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. ലൈംഗിക വൈകൃതം തുടർന്നതോടെ യുവതി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. കൊട്ടിയത്ത് നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്ത സ്ത്രീക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. മാവേലിക്കര ഫാസ്റ്റ് പാസഞ്ചറിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കൊല്ലം ഡിപ്പോയിൽ ഇറങ്ങിയ ഇയാൾ മറ്റൊരു ബസിൽ കയറി രക്ഷപ്പെട്ടിരുന്നു. ബസ് സർവീസ് വിവരങ്ങൾ അടക്കം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
The accused who displayed nudity towards a young woman in a KSRTC bus in Kollam has been arrested. Sunil Kumar (43), a native of Mylakkad, has been arrested by the Kollam City Police.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

