
കോട്ടയത്ത് കാറിടിച്ച് പരുക്കേറ്റ യുവതിയും ഇന്ന് മരണത്തിന് കീഴടങ്ങി. കഞ്ഞിരപ്പള്ളി ചേനപ്പാടി നാഗമറ്റത്തിൽ ശ്രീലക്ഷ്മിയാണ് (27) മരിച്ചത്. കോട്ടയം പാലാ കടപ്പാട്ടൂരിലാണ് ഇന്നലെ സഹോദരങ്ങളായ ശ്രീലക്ഷ്മിയും ശ്രീനാഥും സഞ്ചരിച്ച ബൈക്കിൽ ഇന്നോവ കാർ ഇടിച്ച് ഇരുവർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു.
എൻ എസ് ശ്രീനാഥാണ് (22 ) ഇന്നലെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ ശ്രീലക്ഷ്മിയെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് സ്ഥിതി വഷളായതിനെത്തുടർന്നാണ് ശ്രീലക്ഷ്മിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. എറണാകുളത്ത് ജോലി സ്ഥലത്ത് നിന്നും തിരികെ വന്ന ശ്രീലക്ഷ്മിയെ കൂട്ടി ചേനപ്പാടിയിലേക്ക് പോകും രാത്രി 8 മണിയോടെ വഴിയാണ് അപകടമുണ്ടായത്. എതിരെ വന്ന വൈക്കം സ്വദേശി സഞ്ചരിച്ച ഇന്നോവ കാർ ബൈക്കിലേക്കിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാരാണ് ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചത്.
Also read : തൃപ്പൂണിത്തുറയിൽ ക്ഷേത്രത്തിൽ ആനയിടഞ്ഞ് ഒരാൾക്ക് പരുക്ക്
കൊച്ചി ഇൻഫോസിറ്റിയിൽ ജോലി ചെയ്തിരുന്ന ശ്രീലക്ഷ്മി നാട്ടിൽ ഒരു ബന്ധുവിന്റെ കല്ല്യാണത്തിന് എത്തിയതായിരുന്നു. ശ്രീലക്ഷ്മിയുടെ വിവാഹവും അടുത്ത മാസം നിശ്ചയിച്ചിരിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

