വസ്തു തർക്കത്തിൽ പ്രതിഷേധിച്ച് പാലക്കാട് റോഡ് ബ്ലോക്കുചെയ്ത് കോയമ്പത്തൂർ സ്വദേശിനി: ഇടപെട്ട് ജില്ലാ ഭരണകൂടം; പരാതി അന്വേഷിക്കും

palakkad + women namas + road blocking

അന്തരിച്ച ഭർത്താവിന്‍റെ വീട്ടുകാരുമായുള്ള വസ്തു തർക്കത്തിൽ പ്രതിഷേധിച്ച് റോഡ് ബ്ലോക്ക് ചെയ്ത് കോയമ്പത്തൂർ സ്വദേശിനിയായ മധ്യവയസ്ക്ക. പാലക്കാടാണ് സംഭവം. വസ്തു തർക്കം പരിശോധിക്കാമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയതിനെ തുടർന്ന് സ്ത്രീ വീട്ടിലേയ്ക്ക് മടങ്ങി. കോയമ്പത്തൂർ കുനിയമുത്തൂർ സ്വദേശിനിയായ അനീസയാണ് പ്രതിഷേധിച്ചത്. പാലക്കാടിലെ തിരക്കേറിയ ഐ എം എ റോ‍ഡിൽ ഉച്ചയ്ക്ക് 12.30 നായിരുന്നു സംഭവം.

സ്ഥലത്തുണ്ടായിരുന്നവരും പൊലീസും ചേർന്ന് അപ്പോൾ തന്നെ സ്ത്രീയെ റോഡിൽ നിന്നും മാറ്റി. അന്തരിച്ച ഭർത്താവിന്‍റെ പേരിലുള്ള സ്വത്ത് സഹോദരങ്ങൾ തട്ടിയെടുത്തുവെന്ന് അവർ പൊലീസിനോട് പറഞ്ഞു. കൂടെ നിൽക്കാൻ ആരുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ALSO READ; ആരോഗ്യ വിപ്ലവം…; ഇത് പത്ത് വർഷം കൊണ്ട് ആരോ​ഗ്യ രം​ഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളുടെ നേർസാക്ഷ്യം

പാലക്കാട് സൗത്ത് പൊലീസ് സ്ത്രീയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. സഹോദരനെ വിളിച്ച് വരുത്തി ഒപ്പം വിട്ടു. വിഷയത്തിൽ ഇടപെട്ട ജില്ലാ ഭരണകൂടവും സ്വത്ത് തർക്കത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. കോയമ്പത്തൂർ സ്വദേശിനിയുടെ ഭർത്താവിന്റെ സ്വദേശം പാലക്കാട് തമിഴ്നാട് അതിർത്തിയായ കൊല്ലങ്കോടാണ്. അവിടെയുള്ള ഭൂമി തട്ടിയെടുത്തുവെന്നാണ് ആരോപണം. ഇവർക്ക് രണ്ട് മക്കളാണ് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News