
വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും സംരഭരാകാൻ മികച്ച അവസരങ്ങളുമായി വനിതാ വികസന കോര്‍പ്പറേഷന്‍. സംരംഭകത്വ രംഗത്ത് വനിതകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും കൂടുതല്‍ സാധ്യതകളും അവസരങ്ങളുമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ വികസന കോര്‍പ്പറേഷന്‍ പ്രോജക്ട് കണ്‍സള്‍ട്ടന്‍സി വിങ്ങ് (PCW) എന്ന പേരില്‍ സംരംഭക സഹായ പദ്ധതി ആരംഭിക്കുന്നത്.
സ്ഥിരതയുള്ള ഉപജീവന മാര്‍ഗങ്ങള്‍, തൊഴിലുകൾ തുടങ്ങിയവ കണ്ടെത്തുന്നതില്‍ വനിതകളും ട്രാന്‍സജെന്‍ഡര്‍ വ്യക്തികളും നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കുകയും അവര്‍ക്ക് സ്ഥിരതയുള്ള മൈക്രോ, ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആവശ്യമായ സഹായം നല്‍കുന്നതാണ് പ്രോജക്ട് കണ്‍സള്‍ട്ടന്‍സി വിങ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
സ്വന്തമായി സംരംഭങ്ങള്‍ ആരംഭിക്കാനോ നിലവിലുള്ളത് വികസിപ്പിക്കാനോ ആഗ്രഹിക്കുന്നവര്‍ക്കായി ആശയ വികസനം, സാധ്യതാ പഠനം, നിയമ നടപടികള്‍, പ്രോജക്ട് തയ്യാറാക്കല്‍, ധനകാര്യ ആസൂത്രണം, ഡിജിറ്റല്‍ ബ്രാന്‍ഡിംഗ് തുടങ്ങിയ മേഖലകളില്‍ സമഗ്ര കണ്‍സള്‍ട്ടന്‍സി സഹായങ്ങൾ പദ്ധതിയിലൂടെ നൽകും. ഇതിന്റെ ഭാഗമായി അതാത് മേഖലകളിലെ വിദഗ്ധരുടെ പാനലിന് രൂപം നൽകും.
കേരളത്തിലെ സ്ത്രീകളെയും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെയും ഈ മാന്യതയും സ്വാതന്ത്ര്യവും നേടിയെടുക്കാന്‍ പ്രാപ്തരാക്കി, അവരെക്കൂടി ഉള്‍ക്കൊള്ളുന്ന സാമൂഹിക വളര്‍ച്ചയും സാമ്പത്തിക വളര്‍ച്ചയും കൈവരിക്കാനാണ് പ്രോജക്ട് കണ്‍സള്‍ട്ടന്‍സി വിംഗിലൂടെ ലക്ഷ്യമിടുന്നതെന്ന് വനിതാ വികസന കോര്‍പറേഷന്‍ മാനെജിങ് ഡയറക്ടര്‍ ബിന്ദു.വി.സി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

