അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി കേരള പോസ്റ്റൽ സർക്കിളിന്റെ റീൽ മത്സരം

womens day

കേരളത്തിൽ പെൺകുട്ടികളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച സുകന്യ സമൃദ്ധി യോജനയെക്കുറിച്ചുള്ള അവബോധം വളർത്തുകയാണ് ഈ പുതിയ മത്സര പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
മാർച്ച് 1-ന് ആരംഭിച്ച ഈ മത്സരം മാർച്ച് 7 വരെ നടക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി ഓമനമകൾ എന്ന ഹാഷ്‌ടാഗോടെയാണ് മത്സരം നടത്തുന്നത്.

Also read : പ്രവർത്തകരെ വിശ്വാസത്തിലെടുക്കാത്ത ബൽറാമിൻ്റെ ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ല; കോൺഗ്രസിൽ തർക്കം രൂക്ഷം

തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ, കാഷ് പ്രൈസുകൾ, ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അംഗീകാരം എന്നിവ ലഭിക്കും. ഈ കാമ്പയിനിലൂടെ പെൺമക്കളെ ആദരിക്കുവാനും ഒപ്പം സംസ്ഥാനത്തുടനീളം സാമ്പത്തിക സുരക്ഷയും വനിതാ ശാക്തീകരണവും ശക്തിപ്പെടുത്താനുമാണ് കേരള തപാൽ സർക്കിൾ ലക്ഷ്യമിടുന്നത്. കൂടുതൽ വിവരങ്ങൾക്ക് കേരള തപാൽ സർക്കിളിന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകൾ സന്ദർശിക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News