
സർക്കാരിനെതിരായി പ്രതിപക്ഷ എറിയുന്ന ഏറ്റവും വലിയ ചോദ്യമാണ് 10 വർഷത്തിനിടയിൽ ഇടതു പക്ഷം എന്ത് വികസനമാണ് കേരളത്തിൽ ചെയ്തതെന്ന്. ആ ചോദ്യത്തിനുള്ള ഉത്തരം ഒറ്റ വക്കിൽ ഒതുങ്ങുന്നതല്ല. രാജ്യത്തെ തന്നെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറിയത് ഇടത്പക്ഷത്തെ ഭരിക്കുമ്പോൾ ആയിരുന്നു. രാജ്യത്തെ 100 മികച്ച നഗരങ്ങളിൽ എട്ടെണ്ണം കേരളത്തിൽ നിന്നുള്ളവയായിരുന്നു. നാലു വർഷത്തിനിടയിൽ തന്നെ കേരളത്തിന്റെ നികുതി വരുമാനം 70 ശതമാനമായി വർധിച്ചു.
അതിലുപരി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലാണ് ഈ പത്തു വർഷത്തിനിടയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചത്. സ്കൂൾ ഉച്ചഭക്ഷണത്തിനായി 2025-2026 ബജറ്റിൽ 600 കോടി രൂപയാണ് വകയിരുത്തിയത്. സർവ്വകലാശാലകളുടെ അടിസ്ഥാന സൗകര്യത്തിനും ഗവേഷണത്തിനുമായി കൂടുതൽ ഫണ്ട് വകയിരുത്തി. എന്നാൽ 2016-ൽ കോൺഗ്രസ് ഗവൺമെന്റ് ഭരിക്കുമ്പോഴുള്ള സ്കൂളുകളുടെ അവസ്ഥ പരിതാപകരമായിരുന്നു. അന്ന് പി കെ അബ്ദുറബ്ബായിരുന്നു കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി എന്നും ഓർമിക്കണം. ആ കാലഘട്ടത്തിലെ സ്കൂളുകളുടെ ശോചനീയാവസ്ഥ കാണിക്കുന്ന വീഡിയോകൾ ഇതിനോടകം തന്നെ പുറത്ത് വന്നിരുന്നു.
Also read : കര്‍ണാടക സര്‍ക്കാരിൻ്റെ ബുൾഡോസർ രാജ് വീണ്ടും: ബെംഗളൂരുവില്‍ മുപ്പതോളം വീടുകള്‍ തകർത്തു
ആ കാലഘട്ടത്തിൽ സർക്കാർ സ്കൂളുകളിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ശുചിത്വമില്ലായ്മയും മറ്റ് ഗുരുതരമായ പോരായ്മകളും കണ്ടെത്തിയിട്ടുണ്ട്. അതിൽ പ്രധാനമായും ശുചിമുറികളുടെ കുറവും വൃത്തിഹീനമായ സാഹചര്യവുമായിരുന്നു. ഭൂരിഭാഗം സ്കൂളുകളിലും ശുചിത്വമില്ലാത്ത അവസ്ഥയാണ് നിലനിന്നത്. പലയിടങ്ങളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി സൗകര്യങ്ങൾ ഇല്ലയിരുന്നു. കുട്ടികൾ ലിംഗഭേദമന്യേ ഒരേ ടോയ്ലറ്റുകൾ ഉപയോഗിക്കേണ്ട ഗതികേടിലാണെന്നും റിപ്പോർട്ട് വന്നിട്ടുണ്ട്. നിലവിലുള്ള ശുചിമുറികളും വൃത്തിഹീനമായിരുന്നു.
പല സ്കൂളുകളിലും ഉച്ചഭക്ഷണം തയ്യാറാക്കുന്നത് ചെള്ളുകലർന്ന അരിയും പഴകിയ പച്ചക്കറികളും ഉപയോഗിച്ചാണെന്ന് കണ്ടെത്തി. പാചകപ്പുരകളിൽ ശുചിത്വം തീരെയില്ലെന്നും, പാചകക്കാർക്ക് സർക്കാർ നിർബന്ധമാക്കിയിട്ടുള്ള ഹെൽത്ത് കാർഡ് പോലുമില്ലെന്നും പരിശോധനയിൽ വ്യക്തമായിരുന്നു. വാട്ടർ ടാങ്കുകൾ കൃത്യമായി പരിരക്ഷിക്കുന്നില്ല. ടാങ്കുകൾക്ക് മുകളിൽ മരം വരെ മുളച്ചു നിൽക്കുന്ന അവസ്ഥ പലയിടത്തും ഉണ്ടായിരുന്നു. സ്കൂൾ പരിസരങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്നതും കാടുപിടിച്ചുകിടക്കുന്നതും പരിസര ശുചിത്വം വളരെ മോശമാക്കുന്നു. തിരുവന്തപുരത്തെ മോഡൽ സ്കൂൾ ഉൾപ്പെടെയുള്ള പ്രമുഖ സ്കൂളുകളിലും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. ഈ ഗുരുതരമായ കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് തുടർനടപടികൾക്കായി ജില്ലാ കളക്ടർക്കും വിദ്യാഭ്യാസ വകുപ്പിനും വരെ അന്ന് കൈമാറുകയും ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

