
തന്റെ പേരിൽ പ്രചരിക്കുന്ന ‘നിളാ തീരത്തെ കുംഭമേള’യുടെ ഫേസ്‌ബുക്ക് പോസ്റ്റ് വ്യാജമെന്ന് എഴുത്തുകാരൻ പോൾ സക്കറിയ. സർക്കാർ ഹൈന്ദവർക്ക് എതിരാണെന്ന് വരുത്തി തീർക്കുന്ന തരത്തിലുള്ള പോസ്റ്റിലെ വരികൾ സക്കറിയയുടേതാണെന്ന രീതിയിൽ അദ്ദേഹത്തിന്റെ ചിത്രമടക്കം വെച്ചാണ് പ്രചരിച്ചത്. എന്നാൽ, താൻ ഇങ്ങനെ പറഞ്ഞിട്ടില്ലെന്നും വ്യാജപ്രചാരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എഴുത്തുകാരൻ തന്നെ രംഗത്തെത്തി.
‘ഇത് പറഞ്ഞത് ‘സക്കറിയ പൊൻകുന്നം’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്വേഷിച്ചപ്പോൾ സക്കറിയ പൊൻകുന്നം ഒരു ഫോട്ടോഗ്രാഫർ ആണ് എന്ന് അദ്ദേഹത്തിൻ്റെ പ്രൊഫൈലിൽ നിന്ന് മനസ്സിലായി. അദ്ദേഹത്തിൻ്റെ അറിവോടെയാണ് ഈ പോസ്റ്റ് എങ്കിൽ അത് എത്രയും വേഗം പിൻവലിക്കണമെന്ന് അഭ്യർഥിക്കുന്നു’ – സക്കറിയ എഴുതി.
ഇതാ തന്റെ അഭിപ്രായമാണെന്ന നിലയിൽ വ്യാജ പോസ്റ്റ് ഇട്ടവർ താൻ എഴുതിയ ഹരിദ്വാറിലെ മഹാകുംഭ മേളയെ പറ്റിയുള്ള ” ബം ബം ഹര ഹര ബം ബം ബോൽ ” എന്ന പുസ്തകം വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
എൻ്റെ ചിത്രം ഉപയോഗിച്ചുകൊണ്ട് ഇങ്ങനെയൊരു വ്യാജ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. ‘സക്കറിയ പൊൻകുന്നം ‘ എന്ന പേരിന് മുകളിൽ ആണ് ഇത് കാണപ്പെട്ടത്. സക്കറിയ പൊൻകുന്നം ഒരു ഫോട്ടോഗ്രാഫർ ആണ് എന്ന് അദ്ദേഹത്തിൻ്റെ പ്രൊഫൈലിൽ നിന്ന് മനസ്സിലായി. അദ്ദേഹത്തിൻ്റെ അറിവോടെയാണ് ഈ പോസ്റ്റ് എങ്കിൽ അത് എത്രയും വേഗം പിൻവലിക്കണമെന്ന് അഭ്യർഥിക്കുന്നു. ഞാൻ കുംഭമേളയെ പറ്റി ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ” ബം ബം ഹര ഹര ബം ബം ബോൽ ” എന്നാണ് അതിൻ്റെ പേര്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. ഹരിദ്വാറിൽ നടന്ന മഹാകുംഭ മേളയെ പറ്റിയാണ് അത്. വ്യാജ പോസ്റ്റിട്ടവരെ അത് വായിക്കാൻ ക്ഷണിക്കുകയും ചെയ്യുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


