ഓർഡർ ചെയ്തത് ലാപ്പ്ടോപ്പ്; ലഭിച്ചത് കല്ലും മുഷിഞ്ഞ തുണിയും; ആമസോണിനെതിരെ യുവാവ്

amazone packing went wrong

ആമസോണിൽ നിന്നും ലാപ്പ്ടോപ്പ് ഓഡർ ചെയ്ത യുവാവിന് ലഭിച്ചത് കല്ലും മുഷിഞ്ഞ തുണിയും. കോട്ടയം പൈക സ്വദേശി ഡോൺ ടോമിനാണ് ദുരനുഭവം ഉണ്ടായത്. 55000 രൂപ വിലവരുന്ന ലാപ്പ്ടോപ്പ് ഫെബ്രുവരി 12 ന് ഓൺലൈനായി ബുക്ക് ചെയ്തതായിരുന്നു . ഇന്ന് വീട്ടിൽ പാഴ്സൽ എത്തിയപ്പോഴാണ് കല്ലും മുഷിഞ്ഞ തുണിയും ലഭിച്ചത്. യുവാവ് അമസോൺ അധികൃതർക്ക് പരാതി നൽകി.പ രാതി പരിശോധിക്കുമെന്ന് അമസോൺ കമ്പനി അധികൃതർ അറിയിച്ചതായി യുവാവ് പറഞ്ഞു. പൊൻകുന്നം പൊലീസിലും യുവാവ് പരാതി നൽകിയിട്ടുണ്ട്.

Also read: ‘കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണം’: ദി കേരള സ്റ്റോറിക്കെതിരെ മുഖ്യമന്ത്രി

English summary : A young man who ordered a laptop from Amazon received a stone and a dirty cloth. Don Tom, a native of Paika, Kottayam, had the misfortune. The laptop worth Rs 55,000 was booked online on February 12. When the parcel arrived at his house today, he received a stone and a dirty cloth. The young man filed a complaint with the Amazon authorities. The young man said that the Amazon company authorities have informed him that they will look into the matter. The young man has also filed a complaint with the Ponkunnam police.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News