‘പൊറോട്ടയടി’… ചൂടില്ലാത്തതിൽ ചൂടായി ഹോട്ടൽ അടിച്ച് തകർത്ത് യുവാവ്

porotta issue in kozhikkodu

പൊറോട്ടയ്ക്ക് ചൂടില്ലെങ്കിൽ എല്ലാവരും എന്താണ് സാധാരണ ചെയ്യുക. സ്വാഭാവികമായും ഹോട്ടൽ അധികൃതരോട് പറയും എന്നതാണ്. എന്നാൽ ചൂടില്ലാത്തതിൽ ചൂടായി ഒരാൾ ​ഹോട്ടൽ അടിച്ചു തകർത്തു. കോഴിക്കോടാണ് സംഭവമുണ്ടായിരിക്കുന്നത്. പൊറോട്ടയ്ക്ക് ചൂടില്ലെങ്കിൽ പിന്നെ ദേഷ്യം വരില്ലേ എന്നാവും നിങ്ങളൊക്കെ ചിന്തിക്കുക, എന്നാലും ഇതല്പം കൂടിപ്പോയെന്നാണ് സോഷ്യൽ മീഡിയ ഉൾപ്പെടെ പറയുന്നത്.

കോഴിക്കോട് നാദാപുരത്താണ് പൊറോട്ടയ്ക്ക് ചൂടില്ലന്നാരാപിച്ച് യുവാവ് ഹോട്ടൽ അടിച്ചു തകർത്തത്. വെള്ളക്കുപ്പി കൊണ്ട് നെഞ്ചിന് അടിയേറ്റ കടയുടമ സാദിഖിനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറമേരി ടൗണിൽ മത്സ്യ മാർക്കറ്റിന് സമീപത്തെ ഹോട്ടലിലാണ് സംഭവം.വെള്ളികുളങ്ങര സ്വദേശി സാദിഖിൻ്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഹോട്ടൽ.

Also read: വാലന്റൈൻസ് ഡേ ഡിന്നറിന് മണിക്കൂറുകൾക്കുശേഷം ഭാര്യയെ കൊലപ്പെടുത്തി ഹരിയാനയിലെ ചാർട്ടേഡ് അക്കൗണ്ടന്റ്

ഭക്ഷണം കഴിക്കാൻ എത്തിയ യുവാവ് പൊറാട്ടക്ക് ചൂടില്ലെന്ന് പറഞ്ഞ് അക്രമം കാണിക്കുകയായിരുന്നുവെന്ന് കടയുടമ പറഞ്ഞു. ബഹളം വെച്ച യുവാവ് കടക്കുള്ളിലെ വെള്ളക്കുപ്പികളും വലിച്ചെറിയുകയും, പുറത്തേ ചില്ലുകൾ അടിച്ചു തകർക്കുകയുമായിരുന്നു. ആക്രമണത്തിൽ ഗുരുതരമായ പരുക്ക് ആർക്കും ഇല്ലെന്നതാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News