വയനാട് പനമരത്ത് കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ യുവാവിന് സൗജന്യ ചികിത്സ വനംവകുപ്പ് ഉറപ്പാക്കും

kerala forest

കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ നെടുംകുന്നിൽ സ്വദേശി സത്യജ്യോതിക്ക് സൗജന്യ ചികിത്സ വനംവകുപ്പ് ഉറപ്പാക്കുമെന്ന് സൗത്ത് വയനാട് ഡി എഫ് ഒ അജിത്ത് കെ രാമൻ അറിയിച്ചു. വയനാട് പനമരം അമ്മാനിയിലാണ് കാട്ടാന ആക്രമണത്തിൽ യുവാവിന് പരുക്കേറ്റത്. സത്യജ്യോതിക്ക് (22) ആണ് പരുക്കേറ്റത്. കാട്ടാന ആക്രമണം ദൗർഭാഗ്യകരമാണെന്ന് സൗത്ത് വയനാട് ഡി എഫ് ഒ പറഞ്ഞു.

ഉചിതമായ നടപടി വനവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. മാനന്തവാടി മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: ‘140 കോടി ജനങ്ങൾക്ക് കോളറുകളും, ബ്രെയിൻ ഇംപ്ലാന്റുകളും നടത്തിയാൽ മാത്രമേ ആളുകൾ എന്താണ് ചിന്തിക്കുന്നത് എന്ന് കേന്ദ്രത്തിന് അറിയാൻ കഴിയു’; ‘സഞ്ചാർ സാഥി ആപ്പ്’ നിർബന്ധമാക്കുന്നതിനെ വിമർശിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

ജനങ്ങൾ പരിഭ്രാന്തപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. വനത്തോട് ചേർന്നുള്ള ജനവാസ മേഖലയിലാണ് ആക്രമണം ഉണ്ടായത്. ഇവിടെ സ്ഥാപിച്ച ഫെൻസിംഗ് തകർത്താണ് കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയത്. തകർന്ന ഫെൻസിങ്ങ് പുനർനിർമ്മിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സൗത്ത് വയനാട് ഡി എഫ് ഒ അജിത്ത് കെ രാമൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News