
ആർഎസ്എസ് പ്രവർത്തകനായ യുവാവിന്റെ മരണമൊഴിയായി വീഡിയോ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ പ്രതിസന്ധിയിലായിരിക്കുകയാണ് ആർഎസ്എസ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ആത്മഹത്യകുറിപ്പിലും യുവാവ് ആഎസ്എസിന്റെ പേര് പരാമർശിച്ചിരുന്നു. എന്നാൽ അതിലെ ഗൂഢാലോചന അന്വേഷിക്കണമാന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കേസ് വഴിതിരിക്കാനായിരുന്നു ആർഎസ്എസിന്റെ ആദ്യ നീക്കം. മരിക്കുന്നതിന് മുൻപായി യുവാവ് ഷെഡ്യൂൾ ചെയ്ത് വെച്ചിരുന്ന വീഡിയോ സന്ദേശം കൂടി പുറത്ത് വന്നതോടെ സംഘടനയുടെ ഈ നാടകം പൊളിഞ്ഞ് വീഴുകയായിരുന്നു.
കേസ് വഴിതിരിക്കാനുള്ള സംഘടനയുടെ നീക്കം പൊളിഞ്ഞതോടെ മറുപടി പോലും നൽകാൻ കഴിയാത്ത വിധം കുരുക്കിലായിരിക്കുകയാണ് നേതൃത്വം. സംഭവത്തിൽ നിധീഷ് മുരളീധൻ്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. ആർഎസ്എസ് ക്യാമ്പിലുണ്ടായ നടക്കുന്ന ലൈംഗിക പീഡനങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് കഴിഞ്ഞ ദിവസം കൈരളി ന്യൂസ് പുറത്ത് വിട്ടത്. തന്നെ കുട്ടിക്കാലത്ത് പീഡനത്തിനിരയാക്കിയ ആളുടെ പേര് സഹിതം വെളിപ്പെടുത്തുന്ന മൊഴിയാണ് യുവാവിന്‍റെ ഇൻസ്റ്റഗ്രാം
പേജിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.
ALSO READ: ആർഎസ്എസിനെതിരെ കുറിപ്പെഴുതി യുവാവ് ജീവനൊടുക്കിയ സംഭവം; പീഡകന്‍റെ പേരടക്കം വെളിപ്പെടുത്ത ഞെട്ടിപ്പിക്കുന്ന വീഡിയോ മരണമൊഴി പുറത്ത്
ഒരിക്കലും ആർഎസ്എസുകാരുമായി ഇടപഴകരുതെന്നും സോ-കോൾഡ് സംഘികൾ ആയ അവർ പീഡകരാണെന്നും ആത്മഹത്യ കുറിപ്പിന് സമാനമായി വീഡിയോ മരണമൊഴിയിലും പറയുന്നുണ്ട്. ആർഎസ്എസ് പ്രവർത്തകനായ നിധീഷ് മുരളിയാണ് തന്നെ പീഡിപ്പിച്ചതെന്നും യുവാവ് വീഡിയോയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ നിധീഷിന്റെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. ആർഎസ്എസിന്റെ ഐടിസി ക്യാമ്പുകളിലും ഒടിസി ക്യാമ്പുകളിലും വെച്ച് താൻ മാനസികമായും, ശാരീരികമായും, ലൈംഗികമായും പീഡനം അനുഭവിച്ചിട്ടുണ്ടെന്നും വീഡിയോയിൽ യുവാവ് വെളിപ്പെടുത്തുന്നുണ്ട്. അവർ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ടെന്നും, പലരും അത് തുറന്ന് പറയാത്തതാണെന്നും യുവാവ് ഈ വീഡിയോയിൽ വെളിപ്പെടുത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

