മരിച്ചുപോയ പതിനാറുകാരിയെ സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തി; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

Youth arrested for defaming deceased 16-year-old girl on social media

മരിച്ചുപോയ പതിനാറുകാരിയെ സമൂഹമാധ്യമത്തിൽ അപകീർത്തിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. മലപ്പുറം വെട്ടിച്ചിറ സ്വദേശി അബ്ദുല്‍ റഷീദിനെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജമായി നിർമിച്ച ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ നിന്നായിരുന്നു അപകീർത്തി പരാമർശം

കഴിഞ്ഞ ജൂലൈയിലാണ് സംഭവം. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ജീവനൊടുക്കിയ പെണ്‍കുട്ടിയെ കുറിച്ചാണ് യുവാവ് സമൂഹമാധ്യമത്തിൽ മോശം കമൻ്റ് ചെയ്തത്. പിന്നാലെ പെൺകുട്ടിയുടെ കുടുംബം പോലിസിൽ പരാതി നൽകി. ഇൻസ്റ്റഗ്രാമിൽ ജുവി 124 എന്ന വ്യാജ ഐഡിയിൽ നിന്നായിരുന്നു അപകീർത്തി പരാമർശം. ഐഡിയുടെ വിവരങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ALSO READ: ‘കയ്യിലുള്ളത് കറൻസിയല്ല, പാർട്ടി പതാക’; കാരശ്ശേരിയിൽ കോൺഗ്രസിൽ പൊട്ടിത്തെറി, പാർട്ടിയിൽ സജീവമല്ലാത്ത മുതലാളിക്ക് സീറ്റ് നൽകിയതിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

വെട്ടിച്ചിറ സ്വദേശി കരിങ്കപ്പാറ വീട്ടിൽ അബ്ദുൽ റഷീദാണ് അറസ്റ്റിലായത്. കമന്റിട്ട കാര്യം മറന്നുപോയ പ്രതി പോലീസ് എത്തിയപ്പോഴാണ് സംഭവം ഓർത്തത്. എന്നാല്‍, തങ്ങൾക്കുണ്ടായ മനോവേദനയിൽ പ്രതിയോട് ക്ഷമിക്കാന്‍ കുടുംബം തയ്യാറായില്ല. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് കുടുംബം വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News