പേരാമ്പ്രയില്‍ പൊലീസിന് നേരെ വീണ്ടും അക്രമം അഴിച്ചുവിട്ട് യൂത്ത്‌കോണ്‍ഗ്രസ്; അതിക്രമത്തിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കസ്റ്റഡിയില്‍

perambra conflict

പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിയുടെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തിന് പിന്നാലെ വീണ്ടും അക്രമം അഴിച്ചുവിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നേരത്തെ പേരാമ്പ്ര ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത സാഹചര്യമുണ്ടായിരുന്നു. ഇന്ന് രാവിലെ പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിന് പിന്നാലെ ഒരു കൂട്ടം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

Also read ‘ജീവനൊടുക്കിയ അനിലിൻ്റെ അതേ മാനസികാവസ്ഥയിലൂടെയാണ് ഞാനും കടന്നുപോകുന്നത്’; സംഘത്തിൽ വായ്പ തിരിച്ചടയ്ക്കാത്തവരിൽ സംസ്ഥാന ഭാരവാഹികൾ വരെ, പേര് വെളിപ്പെടുത്തുമെന്നും എം എസ് കുമാർ

ജില്ലാ പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ Vp ദുല്‍കിഫിക്കിലിന്റെ നേതൃത്വത്തിലാണ് പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയത്. ദുല്‍ഫിക്കിനെ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഡ്യൂട്ടിയിലുണ്ടായിരുന്നു എസ്‌ഐ വിനോദ്, ജോജോ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ആദ്യം ഉദ്യോഗസ്ഥരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നെഞ്ചിന് മർദ്ദനമേറ്റ പൊലിസ് ഉദ്യോഗസ്ഥൻ വിനോദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News