മന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥരെ മർദിച്ച് പ്രവർത്തകർ

youth congress protes in minister veen george home

സംഘര്‍ഷം ലക്ഷ്യമിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയില്‍ അതിക്രമിച്ച് കടന്ന് യൂത്ത് കോണ്‍ഗ്രസ് ആക്രമണം. ഗേറ്റിന്റെ പൂട്ട്
തകര്‍ത്ത പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ റീത്ത് വച്ചു. സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാരെ മര്‍ദ്ദിച്ചു. അതിക്രമം ആസൂത്രിതമെന്ന്
സൂചന.

പ്രഖ്യാപനം നടത്താതെ അപ്രതീക്ഷിതമായുള്ള പ്രകോപനം. അതിരാവിലെ ഇരച്ചെത്തിയാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിയില്‍ അതിക്രമിച്ച് കടന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ഗേറ്റിന്റെ പൂട്ട് തകര്‍ത്ത പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ റീത്ത് വച്ചു. സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാരെ മര്‍ദ്ദിച്ചു.

Also read: കോഴിക്കോട് യൂത്ത് കോൺഗ്രസിൽ കൂട്ടരാജി; ചെറുവണ്ണൂർ മണ്ഡലം കമ്മിറ്റി അധ്യക്ഷൻ ഉൾപ്പടെ 24 പേർ രാജിവെച്ചു

അറസ്റ്റിന് ശ്രമിച്ചപ്പോള്‍ വീണ്ടും പൊലീസിനെ ആക്രമിച്ചു. പൊലീസ് വാഹനം തടഞ്ഞുനിര്‍ത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. മനുപൂര്‍വം പ്രകോപനം ഉണ്ടാക്കി സംഘര്‍ഷത്തിനായിരുന്നു ശ്രമം. ലാത്തിചാര്‍ജിനായി പൊലീസിനെ നേതാക്കള്‍ നിരന്തരം അക്രമിച്ചു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ നേമം സജീറിന്റെ നേതൃത്വത്തിലാണ് അതിക്രമം നടത്തിയത്. മന്ത്രിയുടെ വീടിന് അകത്തുകയറി അതിക്രമം നടത്തുകയായിരുന്നു ലക്ഷ്യം. സംഭവ സമയത്ത് മന്ത്രി വീട്ടില്‍ ഇല്ലായിരുന്നു. ഡിസിപി തപോഷ്‌ ബസുമതാരി മന്ത്രിയുടെ വസതിയില്‍ എത്തി കാര്യങ്ങള്‍ പരിശോധിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News