
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ തോറ്റു. ശ്രീകണ്ഠാപുരം നഗരസഭ എള്ളരിഞ്ഞി വാർഡിൽ നിന്നാണ് തോറ്റത്. എൽഡിഎഫ് സ്ഥാനാർത്ഥി സുരേഷ് ബാബുവാണ് വിജയിച്ചത്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ അടുത്ത സുഹൃത്തും അനുയായിയുമായ ഫെനി നൈനാനും ഇന്ന് തോറ്റിരുന്നു. അടൂർ നഗരസഭ എട്ടാം വാർഡിലെ കോൺഗ്രസ് സ്ഥാനാര്‍ഥിയായാണ് മത്സരിച്ചിരുന്നത്. തെരഞ്ഞെടുപ്പില്‍ തോറ്റ ഫെനി നൈനാൻ മൂന്നാം സ്ഥാനത്താണ്. രാഹുൽ മാങ്കൂട്ടത്തില്‍ എം എ എയ്ക്കെതിരായ ബലാത്സംഗ കേസിൽ ഫെനി നൈനാനെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. രണ്ടാമത്തെ പീഡനക്കേസില്‍ രാഹുലിനൊപ്പം ഫെനി നൈനാനും എത്തിയിരുന്നുവെന്ന് യുവതി മൊഴി നല്‍കിയിരുന്നു.
പത്തനംതിട്ട നഗരസഭയുടെ പതിനാറാം വാർഡിൽ 248 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് വിമതൻ ബിബിൻ ബേബി വിജയിച്ചത്. കോൺഗ്രസിൻ്റെ ജാസിം കുട്ടിയെയാണ് ബിബിൻ ബേബി തോൽപ്പിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

